മണ്ണാര്‍ക്കാട്: കെ റെയില്‍ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമു യര്‍ത്തി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി മിനി സിവില്‍ സ്‌റ്റേഷനില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ച് പ്രതി ഷേധിച്ചു.കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തി സിവില്‍സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡ ന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവ ന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്ന് അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി സ്ഥാപിക്കുന്ന കെറെയില്‍ പദ്ധതിയ്‌ക്കെതിരെ സന്ധി യില്ലാ സമരം നടത്തുമെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. നേ താക്കളായ നൗഷാദ് ചേലംഞ്ചേരി,സുബൈര്‍ പാറക്കോട്ടില്‍,ടി.കെ ഷംസുദ്ദീന്‍,വി.ഡി പ്രേംകുമാര്‍,അമീന്‍ നെല്ലിക്കുന്നന്‍,ഷാനു നിഷാ നു,സിനാന്‍ തങ്ങള്‍,കെ.ജി ബാബു,വിനീത കോട്ടോപ്പാടം,നസീഫ് പാലക്കാഴി,സിജാദ് അമ്പലപ്പാറ,രാജന്‍ ആമ്പാടത്ത്,ടിജോ പി ജോസ്, മനോജ് ചേറുംകുളം,കബീര്‍ ചങ്ങലീരി,ഹമീദ് ചങ്ങലീരി,തോമസ് മാസ്റ്റര്‍,അന്‍വര്‍ കാപ്പില്‍,ഫൈസല്‍ കൊന്നപ്പടി, സഹീല്‍, എബിന്‍, സുരേഷ് കുണ്ടില്‍,ഇസ്മായില്‍ കൊമ്പം,ബസീം മണ്ണാര്‍ക്കാട്,ബഷീര്‍ ചെങ്ങോടന്‍,അയ്യപ്പന്‍ കുറൂപ്പാടം,മണികണ്ഠന്‍ തിരുവിഴാംകുന്ന്, റാ ഷിദ് എന്‍.പി,കണ്ണന്‍ മൈലാംപാടം,നവാസ് ചോലയില്‍, സല്‍മാനു ല്‍ ഫാരിസ് എന്നിവര്‍ പങ്കെടുത്തു. നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് തത്തേങ്ങലം സ്വാഗതവും അഗളി മണ്ഡലം പ്രസിഡന്റ് ടിറ്റു വര്‍ഗീസ് നന്ദിയും പറഞ്ഞു.