അലനല്ലൂര്‍: ഉപ്പുകുളത്ത് നിന്നും അലനല്ലൂര്‍ മണ്ണാര്‍ക്കാട് വഴി പാല ക്കാട്ടേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. വെ ള്ളിയാഴ്ച മുതലാണ് ഉപ്പുകുളത്ത് നിന്നും അലനല്ലൂര്‍,മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേയ്ക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചത്.
മലയോര പിന്നാക്ക പ്രദേശങ്ങളായ പൊന്‍പാറ, ചോലമണ്ണ്, മുണ്ടക്കു ളം,കിളയപ്പാടം,പിലാച്ചോല,ചളവ,പടിക്കപ്പാടം,കോട്ടപ്പള്ള,എടത്തനാട്ടുകര പ്രദേശവാസികള്‍ക്ക് രാവിലെ ഓഫീസുകള്‍, സ്‌കൂള്‍, ആ ശുപത്രി എന്നീ ആവശ്യങ്ങള്‍ക്കെല്ലാം ജില്ലാ ആസ്ഥാനത്തേക്ക് എ ത്തിപ്പെടാന്‍ വളരെ സൗകര്യപ്രദമാണ് കെഎസ്ആര്‍ടിസിയുടെ ഈ സര്‍വീസ്.എന്നാല്‍ ലാഭകരമല്ലെന്ന കാരണത്തില്‍ 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് നിര്‍ത്തലാക്കുകയായിരുന്നു.ഇതോടെ കടുത്ത യാത്രാദുരി തത്തിലായി മലയോര ഗ്രാമവാസികള്‍.സര്‍വീസ് പുനരാരംഭിക്കണ മെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയും ഗതാഗത വകു പ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.കഴിഞ്ഞ ആഴ്ചയിലാണ് മണ്ണാ ര്‍ക്കാട് നിന്നും മേട്ടുപ്പാളയത്തേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസ് രാവിലെ ഉപ്പുകുളത്ത് നിന്നും പാലക്കാട്ടേയ്ക്ക് സര്‍വീസ് നടത്തുന്ന രീതിയില്‍ ട്രിപ്പ് ക്രമീകരിച്ച് കെഎസ്ആര്‍ടിസി ഉത്തരവായത്.
മണ്ണാര്‍ക്കാട് നിന്നും രാവിലെ 5.50ന് പുറപ്പെട്ട് അലനല്ലൂര്‍, കണ്ണംകു ണ്ട്,എടത്തനാട്ടുകര വഴി ഉപ്പുകുളത്ത് 6.55ന് എത്തുന്ന ബസ് 7.10 നാണ് ഇവിടെ നിന്നും പാലക്കാട്ടേയ്ക്ക് പുറപ്പെടുക.നിലവില്‍ രാ വിലെ ഒരു സര്‍വീസ് മാത്രമാണ് ഉള്ളത്.മണ്ണാര്‍ക്കാട് നിന്നും ഉപ്പുകു ളത്തേക്കുള്ള യാത്രയില്‍ ടിക്കറ്റ് കലക്ഷന്‍ കുറഞ്ഞാലും ഉപ്പുകുള ത്ത് നിന്നും പാലക്കാട്ടേയ്ക്കുള്ള സര്‍വീസും മേട്ടുപ്പാളയത്തേക്കു ള്ള സര്‍വീസിലുമാണ് കോര്‍പ്പറേഷന്റെ വരുമാന പ്രതീക്ഷ.അതേ സമയം വൈകുന്നേരത്ത് മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകര വ രെയേ കെഎസ്ആര്‍ടിസി സര്‍വീസ് ഉള്ളൂ.ഉപ്പുകുളം പ്രദേശത്തേ ക്ക് വൈകുന്നേരത്തേക്ക് കൂടി സര്‍വീസ് നടത്തണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ഫ്‌ലാഗ് ഓഫ് ചെയ്തു.ടി.വി.സെബാസ്റ്റ്യന്‍,വി.അബ്ദുള്ള,പി.അക്ബറലി,കെ.രവികുമാര്‍,എം.മുഹമ്മദ് അമീന്‍,എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.