ഷോളയൂര്‍: അട്ടപ്പാടിയിലെ അരിവാള്‍ രോഗ ബാധിതര്‍ക്ക് രണ്ടാം ഘട്ട പോഷകാഹര കിറ്റ് വിതരണം തുടങ്ങി. റാഗിപൗഡര്‍, വെല്ലം, മുതിര,ഈന്തപഴം,വെളിച്ചെണ്ണ, നെയ്യ്,നുറുക്ക് ഗോതമ്പ്, ചെറുപയര്‍, പൊട്ടുകടല,സോയാബീന്‍ എന്നിവയടങ്ങുന്ന കിറ്റാണ് ബ്ലോക്ക് പ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.നിലവില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 118 ഗുണഭോക്താക്കളാണ് ചികിത്സ യിലുള്ളത്.കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു.വരഗംമ്പാടി ഊര് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.കെ.മാത്യു അധ്യക്ഷനാ യി.സ്ഥിരം സമിതി അധ്യക്ഷരായ സനോജ്,കാളിയമ്മ,വാര്‍ഡ് മെമ്പ ര്‍ ശാലിനി,കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുല്‍ റഹ്മാന്‍,നിജമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി നന്ദിയും പറഞ്ഞു.