മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ഡലം നേതാക്കള്‍ക്കെതിരെയുള്ള ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മയുടെ ആരോപണ ങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി നേ താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അധികാരം നഷ്ടപ്പെടു മെന്നായപ്പോഴുള്ള വെറും ജല്‍പ്പനങ്ങളാണ് ഉമ്മുസല്‍മയുടെ ആ രോപണങ്ങള്‍.പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് എന്ന നിലയില്‍ കൃത്യമായി നിര്‍വഹിക്കാത്തതി നെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെട്ടത്.അനുസരിക്കാതായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സ്തംഭനം തീര്‍ക്കാന്‍ ആസൂത്രണ സ മിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇടപെട്ട മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റിനെ വ്യക്തിഹത്യ നടത്താനുള്ള നീക്കം പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും.ഉമ്മുസല്‍മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്ക് തന്നെയാണ് ബാധ്യത.സ്വമേധയാ സ്ഥാനം രാജി വെക്കാമെന്നുള്ള ഉറപ്പിന്‍മേല്‍ അവിശ്വാസ പ്രമേയത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നതു കൊണ്ടാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് ഉമ്മുസല്‍മ തുടരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല സെക്രട്ടറിമാരായ അഡ്വ. ടി.എ. സിദ്ധീക്ക്,എം.എസ്.അലവി,കല്ലടി അബൂബക്കര്‍,റഷീദ് ആലായ ന്‍,വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി,നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ.സലാം,സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ട്രെഷറര്‍ ഹുസൈന്‍ കോളശ്ശേരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തെക്കന്‍ ബഷീര്‍,മുസ്തഫ വറോടന്‍,പടുവില്‍ കുഞ്ഞു മുഹമ്മദ്, പി.ഷാനവാ സ്,കെ.പി.ബുഷ്റ എന്നിവര്‍ പങ്കെടുത്തു.