മണ്ണാര്‍ക്കാട്: വനല്‍ച്ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് കുടി വെള്ളം ഉറപ്പാക്കാന്‍ എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മറ്റി നടപ്പിലാ ക്കുന്ന പറവകള്‍ ക്കൊരു പാനപാത്രം പദ്ധതിക്ക് മണ്ണാര്‍ക്കാട് എം.ഇ .എസ് കല്ലടി കോളേജില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് സി.യു മു ജീ ബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളേജ് മാനേജിംഗ് കമ്മറ്റി ചെയ ര്‍മാന്‍ കെ.സി.കെ സയ്യിദലി,പ്രിന്‍സിപ്പല്‍ പ്രൊ.എ.എം.ശിഹാബ്, എം.ഇ.എസ് പൊന്നാനി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി മുഹമ്മദ്, എം.ഇ.എസ് ജില്ലാ കമ്മറ്റി അംഗങ്ങള്‍, അദ്ധ്യാപകര്‍, അന ദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.ജില്ലയിലെ എം ഇ. എസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.