മണ്ണാര്‍ക്കാട്: കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഏപ്രില്‍ മുതലു ളള ഗഡുകള്‍ ലഭിക്കൂ.പി.എം കിസാന്‍ ആനുകൂല്യം തുടര്‍ന്നും ലഭി ക്കുന്നതിന് ഇ കെ വൈ സി ഓതന്റിക്കേഷന്‍ണ്‍പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ നല്‍കിയാലേ ഇത് പൂര്‍ത്തിയാകൂ. പി.എം കിസാന്‍ പോര്‍ട്ടലില്‍ ഫാമേഴ്സ് കോര്‍ണര്‍ എന്ന ലിങ്കില്‍ ഇ കെ വൈ സി ഓതെന്റിക്കേഷന്‍ ചെയ്യാന്‍ കഴി യും. ഇതിന് മേയ് 31 വരെ സമയമുണ്ട്.പി.എം കിസാന്‍ പദ്ധതിയില്‍ സെല്‍ഫ് രജിസ്ട്രേഷന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 04.10.2021 മുമ്പ് സ്വയം രജിസ്റ്റര്‍ ചെയ്ത് ഇതുവരെ അംഗീകാരം ലഭി ക്കാത്ത കര്‍ഷകന്‍ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗ ണ്ട് പാടില്ല), ആധാര്‍ കാര്‍ഡ്, 2018-2019 സാമ്പത്തിക വര്‍ഷത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. പി.എം കിസാന്‍ വെബ്സൈറ്റില്‍ ഫാമേഴ്സ് കോര്‍ണറില്‍ അപ്ഡേഷന്‍ ഓഫ് സെല്ഫ് രജിസ്റ്റര്‍ ഫാര്‍മര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യാം. കോമണ്‍ സര്‍വീസ് സെന്ററിലൂടെ രജിസ്റ്റര്‍ ചെയ്ത കര്‍ ഷകര്‍, രജിസ്ട്രേഷന്‍ ചെയ്ത സി.എസ്.സി യിലൂടെ തന്നെ രേഖകള്‍ അപ്ലോഡ് ചെയ്യണം.