മണ്ണാര്‍ക്കാട്: സംസ്ഥാന ഗുസ്തി മത്സരത്തില്‍ 92 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാ നമായി മാറിയ ടി.എം ഷാഹിദിനെ എം എസ് എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ് ഉപഹാരം കൈമാറി.സെക്രട്ടറി കെ.എ ഹുസ്‌നി മുബാറക്, ഹസ നുല്‍ ബന്ന ,ഷിയാന്‍ സിദ്ദീഖ്,എം.ടി മുഹമ്മദ് റിഷ്ഫാന്‍ ,സാലിഹ് ,ടി.കെ മിദ്‌ലാജ് പങ്കെടുത്തു.പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഷാഹിദ് രണ്ട് തവണ ദേശീയ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.നാല് തവണ സംസ്ഥാന തലത്തില്‍ സബ് ജൂനിയര്‍ ,ജൂനിയര്‍ ,സ്‌കൂള്‍ വിഭാഗങ്ങ ളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.കരിമ്പ താണിക്കുണ്ടില്‍ ഇബ്രാ ഹിമിന്റെയും ഷമീറയുടെയും മകനാണ്.