മണ്ണാര്‍ക്കാട്: പാതിവഴിയില്‍ നിലച്ചു കിടക്കുന്ന എംഇഎസ് കല്ലടി കോളജ് പരിസരത്തെ ദേശീയപാത നവീകരണ പ്രവൃത്തികള്‍ പുന രാരംഭിക്കാന്‍ അധികൃതരില്‍ നിന്നും അനുമതി ലഭിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.കോളേജിന് മുന്‍ വശം റോഡ് താഴ്ത്തി കേളേജ് അധികൃതര്‍ വിട്ടു നല്‍കിയ സ്ഥലം കൂടി ഉള്‍പ്പെ ടുത്തി നിര്‍മാണം പുനരാരംഭിക്കുന്നതിനായി അനുമതി തേടി ദേ ശീയ പാത അധികൃതര്‍ക്ക് നേരത്തെ കത്തയച്ചിരുന്നു.എന്നാല്‍ അ നുവാദം ലഭിച്ചില്ല.തുടര്‍ന്ന് നിരന്തരം ദേശീയപാത വിഭാഗം സിഇഎ യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഇടപെട്ടാണ് പ്രശ്‌നം പരിഹ രിച്ചത്.
റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടു നല്‍കാന്‍ കോളേജ് അ ധികൃതര്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചതാണ്.ഈ ഭാഗത്ത് റോഡ് താഴ്ത്തി നിര്‍മിക്കാനുള്ള അനുവാദം വൈകിയതാണ് പ്രതി സന്ധി സൃഷ്ടിച്ചത്.ഇതോടെ സ്ഥലമേറ്റെടുപ്പും നീണ്ട് പോയി.ഇത് പ യ്യനെടം റോഡിന്റെ തുടക്കത്തിലെ പ്രവൃത്തിയേയും ബാധിച്ചു. കോളേജ് പരിസരത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കല്ലടി കോളേജ് പരിസരത്ത് ഗതാഗത കുരുക്ക് പതിവാണ്.ഒരു വരി യിലൂടെ വാഹനങ്ങള്‍ക്ക് തിക്കി തിരക്കി വേണം കടന്നു പോകാ ന്‍.കോളേജിന് മുന്നിലെ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആളുകളെ കയറ്റാന്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ഊഴം കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.
റോഡ് പ്രവൃത്തി പുനരാംഭിക്കാന്‍ തീരുമാനമായതോടെ എല്ലാ പ്ര വൃത്തികളും പെട്ടെന്നാകുമെന്ന് എംഎല്‍എ പ്രത്യാശ പ്രകടിപ്പി ച്ചു.മഴയ്ക്ക് മുമ്പ് ദേശീയപാതയില്‍ എംഇഎസ് കോളേജ് പരിസര ത്തെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് നല്‍കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.