ഷൊര്‍ണൂര്‍: ഒരു ഫയലും കെട്ടിവെക്കുന്ന പ്രവണത ഇനി ഉണ്ടാകി ല്ലെന്നും നിലവില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരി ക്കാന്‍ നിശ്ചിത തിയതി കണ്ടെത്തി അദാലത്ത് നടത്തി തീര്‍പ്പാക്കു മെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി ഗസീബോ ഓഡിറ്റോറിയത്തില്‍ നവകേരള തദ്ദേശകം 2022 നോടനുബന്ധിച്ച് നടന്ന ജില്ലാതല സന്ദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സെക്രട്ടറിയേറ്റില്‍ പരാതി ലഭി ക്കുമെങ്കില്‍ കിട്ടിയ ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെ യ്യും. പരാതി പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥ ര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ടുള്ള നടപടി ഉണ്ടാകും.
ഓരോ ഫയലും ഓരോ മനുഷ്യന്റെ ജീവിതമാണ്.പൊതു ജനങ്ങള്‍ ക്ക് സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുന്നിലെ ത്തുന്ന അപേക്ഷയില്‍ തെറ്റ് കണ്ടാല്‍ തിരുത്തി ഫലപ്രദമായ രീതി യില്‍ അപേക്ഷകനെ സഹായിക്കണമെന്നും ജനപ്രതിനിധികളും ഉ ദ്യേഗസ്ഥരും ഓഫീസുകളില്‍ എത്തുന്ന ഫയലുകള്‍ കൃത്യമായി കൈകാര്യം ചെയണമെന്നും മന്ത്രി പറഞ്ഞു.പ്രാദേശിക സര്‍ക്കാറാ യി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരു കുട ക്കീഴില്‍ വരുന്ന സംസ്ഥാനമാണ് കേരളം.സംസ്ഥാന-ജില്ലാ അടി സ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏകീകൃത സംവിധാനം നിലവില്‍ വന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ടതും നല്‍ക്കേണ്ടതുമായ രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ സേവനം ഉറപ്പാക്കി, നാടിന്റെ വികസനം അ തിവേഗം മുന്നോട്ട് പോകാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏകീകൃത മായി നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനം താഴെത്തട്ടിലുള്ളവര്‍ക്ക് ഗുണന്മേമയു ള്ള ജീവിത സാഹചര്യം ഒരുക്കുമ്പോഴാണ്. സംസ്ഥാനത്തെ ഓരോ രുത്തരുടെയും മുന്നോട്ടുള്ള യാത്രയെ ശാസ്ത്ര – സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച നവീകരണം ഉറപ്പാക്കാന്‍ കഴിയണമെന്നും ഇത് പൊതുബോധമായി മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗുണമേ ന്മയുള്ള ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പദ്ധ തി വിഭാവനം ചെയ്തതായും മന്ത്രി കൂട്ടിചേര്‍ത്തു.
അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതി
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകള്‍ കേ ന്ദ്രീകരിച്ച് അതിദരിദ്രരെ കണ്ടെത്തുകയും സൂക്ഷ്മ പരിശോധന നട ത്തി ദാരിദ്രം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ കണ്ടെത്തണമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ കര്‍ശന നിരീ ക്ഷണം നടത്തണം. പദ്ധതി ഏപ്രിലില്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ സാധ്യതകള്‍
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷത്തോളം യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ വീടുകളും കയറി സര്‍വ്വെ നടത്തി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി-യുവാക്കള്‍, 59 വയസ് വരെയുള്ള വര്‍ക്കിടയിലും സര്‍വ്വെ നടത്തും. തുടര്‍ന്ന് നൈപുണ്യ വികസന പരിശീലീനം നല്‍കി അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. 1000 ത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്ന ആശയത്തിലൂടെയും തൊഴില്‍ സാധ്യത ഉറപ്പാക്കും.
വാതില്‍പ്പടി സേവനം
വാതില്‍പ്പടി സേവനത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യക്കാര്‍ അര്‍ഹമായ സേവനം ലഭ്യമാകും.
ലൈഫ് പദ്ധതി
ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു ലക്ഷം ആളുകള്‍ക്ക് ഭൂമിയില്ല. ഇവര്‍ക്കായി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍ പ്രകാരം അതത് തദ്ദേശ പരിധിയിലെ ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിനിധികള്‍ കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു.
നവകേരളം – ശുചിത്വ കേരളം
ശുചിത്വ കേരളമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക ശുചിത്വ ബോധം ആളുകളില്‍ ഉടലെടുക്കണം. ഖര-ദ്രവ്യ മാലിന്യങ്ങള്‍ സം സ്‌കരിക്കുന്നതിന് കഴിയണം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. മന സ്സോടിത്തിരി മണ്ണ് പദ്ധതിയില്‍ സ്ഥലം കൈമാറ്റ സമ്മത പത്രം നല്‍ കിയവരെ മന്ത്രി പരിപാടിയില്‍ ആദരിച്ചു.അതിദരിദ്രരെ കണ്ടെത്ത ല്‍ പ്രോസസ് ഡോക്യുമെന്ററി മന്ത്രി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷിക്ക് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസി യേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേഷ്, ബ്ലോക്ക് പഞ്ചാ യത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി. സേതുമാധവന്‍, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, ഡി .പി.സി അംഗം സി.എല്‍ കവിത,പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേ ശന്‍, ചീഫ് ടൗണ്‍ പ്ലാനര്‍ (പ്ലാനിംഗ് ) എച്ച്. പ്രശാന്ത്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ലോക്കല്‍ ഇന്‍ഫ്രാസ്ടക്ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗം ടി.വി അശോക് കുമാര്‍, നഗരകാര്യ വ കുപ്പ് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ശങ്കര്‍ , ജൂനിയര്‍ പ്രോ ഗ്രാം കോ-ഓഡിനേറ്റര്‍ ബാലഗോപാല്‍, ഏകീകൃത തദ്ദേശ ഭരണ വ കുപ്പ് ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ദാരിദ്രലഘൂകരണ വിഭാഗം പ്രൊ ജക്ട് ഡയറക്ടര്‍ കെ.പി വേലായുധന്‍, ആര്‍ കണ്ണന്‍, അശോക് നായര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെ ടുത്തു.