മണ്ണാര്‍ക്കാട്: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫു ട്ബോള്‍ മത്സ രങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐ എസ്എല്‍സീസണ്‍ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഴ് പു തുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം. ഐഎസ്എല്ലില്‍ കേരളാ ബ്ലാ സ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന പ്രഭ്‌സുഖന്‍ ഗില്‍, പ്രതിരോധനിരയിലെ ഹോര്‍മിപാം എന്നിവര്‍ ടീമിലിടം നേടി.
ഇവര്‍ക്ക് പുറമെ മലയാളി താരം വി പി സുഹൈറും 25 അംഗ ടീമി ലുണ്ട്. ഡാനിഷ് ഫാറൂഖ്, അന്‍വര്‍ അലി, റോഷന്‍ സിംഗ്, അനി കേത് യാദവ് എന്നിവരാണ് 25 അംഗ ടീമിലെ പുതുമുഖങ്ങള്‍. ഐ എസ്എല്ലിനിടെ പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുള്‍ സമദി നെ ടീമിലേക്ക് പരിഗണിച്ചില്ല. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജീക്സണ്‍ സിംഗും ടീമിലുണ്ട്.
ബുധനാഴ്ചയാണ് ബഹ്റിനുമായി ഇന്ത്യ ആദ്യ സൗഹൃ മത്സരം കളി ക്കുന്നത്. 26ന് രണ്ടാം മത്സരം കളിക്കും. ബഹ്റിനിലെ മനാമയിലാ ണ് മത്സരങ്ങള്‍ നടക്കുക. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നി ലുള്ള രാജ്യങ്ങളാണ് ബഹ്റിന്‍. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാ നത്തും ബഹ്റിന്‍ 91-ാം സ്ഥാനത്തുമാണ്. ബഹ്റിനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മു ന്നേറ്റം നടത്താനായേക്കും.
ജൂണില്‍ നടക്കുന്ന എഎഫ്‌സി കപ്പ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്‍റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. 2023ല്‍ ചൈനയിലെ മെയിന്‍ലാന്‍ഡില്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്ന താണ് ഇന്ത്യന്‍ ടീമിന് മുന്നിലെ പുതിയ ദൗത്യം.
NEWS FROM ASIANET NEWS: