മണ്ണാര്‍ക്കാട്: കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിലും യഥാസമയം വേത നം ലഭിക്കാത്തതിലും പ്രതിഷേധിച്ച് അങ്കണവാടി വര്‍ക്കേഴ്‌സ് ആ ന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വ ത്തില്‍ അങ്കണവാടി ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഐസിഡിഎസ് ഓ ഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
കേന്ദ്രവിഹിതം മുടങ്ങിയതിനാല്‍ മാര്‍ച്ച് പകുതി പിന്നിട്ടിട്ടും വര്‍ ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഫെബ്രുവരിയിലെ വേതനം ലഭി ച്ചിട്ടില്ല.അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ക്കര്‍ക്ക് 12,000 രൂപയാണ് മാസം ലഭിക്കുക.ഇതില്‍ 4,500 രൂപ കേന്ദ്ര വിഹിതവും 5,300 രൂപ സം സ്ഥാന വിഹിതവുമാണ്.ഹെല്‍പ്പര്‍മാര്‍ക്ക് 8,000 രൂപയാണ് വേത നം.2,250 രൂപ കേന്ദ്രം 4,300 രൂപ സംസ്ഥാനം.1459 രൂപ തദ്ദേശ സ്ഥാപ നം എന്നിങ്ങനെയാണ് വിഹിതം.ഇതില്‍ വര്‍ക്കര്‍മാരുടെ 4,500ഉം ഹെല്‍പ്പര്‍മാരുടെ 2,250 രൂപയുമാണ് മുടങ്ങിയത്.സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതം കൃത്യമായി ലഭിച്ചു.എന്നാല്‍ കത്തിടപാട് നട ത്തിയിട്ടും കേന്ദ്രവിഹിതം വൈകുന്നതാണ് ജീവനക്കാരെ ദുരി തത്തിലാക്കുന്നത്.
അങ്കണവാടിയിലെ നിത്യേനയുള്ള ജോലികളും കുട്ടികള്‍ക്ക് വാ ക്‌സിനേഷന്‍,പോഷകാഹാരം ഉറപ്പാക്കല്‍,ഗര്‍ഭിണികളുടെയും കൗമാരക്കാരുടേയും ആരോഗ്യപരിരക്ഷ തുടങ്ങി നിരവധി ചുതല കളുണ്ട് ജീവനക്കാര്‍ക്ക്.കൃത്യമായി ജോലി ചെയ്തിട്ടും വേതനം ലഭി ക്കാതായതോടെയാണ് പ്രതിഷേധവുമായി ജീവനക്കാര്‍ സമരത്തി നിറങ്ങിയത്.വേതനം യഥാസമയം ലഭിക്കുന്നതില്‍ ശിശുവികസന ഓഫീസര്‍ വീഴ്ച വരുത്തിയെന്നും സമരക്കാര്‍ ആരോപിച്ചു.
കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്തും വിശ്രമരഹിതമായി ജോലി ചെയ്ത അങ്ക ണവാടി ജീവനക്കാരോട് കടുത്ത ക്രൂരതയാണ് കേന്ദ്രസര്‍ക്കാര്‍ കാ ണിക്കുന്നതെന്ന് ഹക്കീം പറഞ്ഞു.അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഗിരിജ അധ്യക്ഷയായി.എം.രാധ സ്വാഗതവും പ്രസന്ന നന്ദിയും പറഞ്ഞു.