എടത്തനാട്ടുകര: ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും കോ ടതി വിധികളിലൂടെ ഹനിക്കപ്പെടുന്നത് അത്യധികം ദു:ഖകരമാ ണെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടറി എന്‍.എം.ജലീല്‍ മാസ്റ്റര്‍ പറഞ്ഞു.വെളിച്ചം ബാലവെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പാഠന പദ്ധതിയുടെ മൂന്നാം ഘട്ടം അമ്പലപ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കര്‍ ണാടക ഹൈക്കോടതി ഇറക്കിയ ഉത്തരവ് മതസൗഹാര്‍ദ്ദം തകര്‍ ക്കുമെന്നും ശിരോവസ്ത്ര വിഷയത്തില്‍ വിധി പറഞ്ഞ ന്യായാധി പന്‍മാര്‍ മതഗ്രന്ഥങ്ങളുടെ ബാലപാഠമെങ്കിലും പഠിക്കാന്‍ ശ്രമിക്ക ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെളിച്ചം മണ്ഡലം ചെയര്‍മാന്‍ അബു മാസ്റ്റര്‍ അധ്യക്ഷനായി.റിഹാസ് പുലാമന്തോള്‍ മുഖ്യപ്രഭാഷ ണം നടത്തി.ഹംസു പാറോകോട്ടില്‍,റഷീദ് ചതുരാല,അബ്ദുപ്പു ഹാ ജി സംസാരിച്ചു.നാസര്‍ മാസ്റ്റര്‍ സ്വാഗതവും കെ.സി.റിഷാദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!