മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീ കരിച്ചു ജില്ലയിലെ ആകെ കുടുംബങ്ങളില്‍(860829), 6443 കുടുംബ ങ്ങളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പട്ടികവര്‍ഗ്ഗം 259, പട്ടികജാതി 1588, മറ്റ് വിഭാഗങ്ങള്‍ 4605 ആണ്. ഗ്രാമ പഞ്ചായത്ത് തലത്തില്‍ 5697 കുടുംബങ്ങളും നഗരസഭകളില്‍ 746 കുടുംബങ്ങളും അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കു ന്നതിനായി അതിദരിദ്രരെ കണ്ടെത്തി സമഗ്ര വികസനത്തിന് അനു യോജ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കുന്നത്.വിപുലമായ ജനപ ങ്കാളിത്തത്തോടെയുള്ള പങ്കാളിത്ത ചര്‍ച്ചാ പ്രക്രിയയിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഇതിനായി ജില്ലാ, തദ്ദേശ സ്ഥാപന തല ജനകീയ സമിതികള്‍ രൂപീകരിച്ചു. ഇതോടൊപ്പം വാര്‍ഡ് തല ത്തില്‍ 2 3 തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. ഫോ ക്കസ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ രൂപപ്പെടുന്ന അര്‍ഹരുടെ പട്ടികകള്‍ വാര്‍ ഡ് തലത്തില്‍ ക്രോഡീകരിച്ച് അതില്‍ ഉള്‍കൊള്ളുന്ന വീടുകളില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്.
ജില്ലയില്‍ ആദ്യഘട്ടമെന്ന നിലക്ക് വിവിധ വിഭാഗങ്ങളിലുള്ള ജനപ്ര തിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പരി ശീലനം നല്‍കിയിരുന്നു. ത്രിതല പഞ്ചായത്ത്/മുനിസിപ്പാലിറ്റി തല ങ്ങളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചു.ഓരോ വാര്‍ഡിലും ഒരു ഉദ്യോഗസ്ഥന്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങിയ സംഘത്തെ (എ ന്യൂമറേഷന്‍ ടീം ) തദ്ദേശ സ്ഥാപന തല സമിതി കണ്ടെത്തി ഇവരു ടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലൂടെയാണ് അതിദരിദ്രരെ ക ണ്ടെത്തിയത്. ബ്ലോക്ക് വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സൂപ്പര്‍ചെക്കിംഗ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഗ്രാമസഭ, ഗ്രാമപ ഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് അന്തിമ ലിസ്റ്റ ്പ്രസിദ്ധീകരിച്ചത്.