ഒറ്റപ്പാലം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ (ഭേദ ഗതി) പ്രകാരം നല്‍കിയിട്ടുള്ള തരം മാറ്റത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്നവ അതിവേഗത്തില്‍ തീര്‍പ്പാക്കു ന്നതിന് ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴില്‍ ഒറ്റപ്പാലം താലൂക്ക് ഓ ഫീസില്‍ ഭൂമി തരം മാറ്റം അദാലത്ത് സംഘടിപ്പിച്ചു. അദാലത്ത് ഒറ്റ പ്പാലം സബ് കലക്ടര്‍ ഇന്‍ചാര്‍ജ് കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ ഡോ .അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമി തരം മാറ്റത്തിന് കെട്ടിക്കിട ക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ഭാഗ മായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഒറ്റപ്പാലം റവന്യൂ ഡിവിഷന്‍ കീഴിലുള്ള വിവിധ താലൂക്ക് കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തി. തീര്‍പ്പാകാതെ അവശേഷിക്കുന്ന ഭൂമി തരം മാറ്റത്തിനുള്ള എല്ലാ അപേക്ഷകളിലും അടുത്ത ആറുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലം താലൂക്കില്‍ നടന്ന അദാലത്തില്‍ ലഭിച്ച 25 അപേക്ഷ കളില്‍ 20 അപേക്ഷകള്‍ തീര്‍പ്പാക്കി. ഒറ്റപ്പാലം തഹസില്‍ദാര്‍ സി. എം അബ്ദുള്‍ മജീദ്, ഭൂരേഖ തഹസില്‍ദാര്‍ പോളി മാത്യു , സീനിയര്‍ സൂപ്രണ്ട് എസ്. ശ്രീജിത്ത്, വില്ലേജ് ഓഫീസര്‍മാര്‍ കൃഷി ഓഫീ സര്‍മാര്‍, അപേക്ഷകര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു