മണ്ണാർക്കാട്:കുന്തിപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച മത്സ്യ മാർക്ക റ്റുമായി ബന്ധപ്പെട്ട് നഗരസഭ നിയോഗിച്ച സമിതി കണ്ടെത്തിയ ന്യൂ നതകൾ പരിഹരിച്ചാൽ മാത്രമേ അനുമതി നൽകാനാവൂ എന്ന് നഗ രസഭ കൗൺസിൽ യോഗത്തിൽ തീരുമാനം.സമിതി നൽകിയ റി പ്പോർട്ട് ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു.കഴിഞ്ഞ യോഗങ്ങളിലെല്ലാം ഏറെ ബഹളത്തിനിടയ്ക്കിയ മൽസ്യ മാർക്കറ്റ് സംബന്ധിച്ചുള്ള റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തെ ങ്കിലും കാര്യമായ ചർച്ചകൾ നടന്നില്ല.മത്സ്യമാർക്കറ്റിൽ മതിയായ ശുചിമുറികൾ ഒരുക്കണം,മത്സ്യ മാർക്കറ്റിലേക്കുള്ള വഴിയിൽ വെ ളിച്ച സൗകര്യം ഉറപ്പുവരുത്തണം,മാർക്കറ്റിൻ്റെ അതിരുകൾ സംബ ന്ധിച്ച് വ്യക്തത വരുത്തുന്നതിനായി താലൂക്ക് സർവ്വേയിൽ നിന്നും പുതിയ സ്കെച്ച് ഹാജരാക്കണം.മഴക്കാലത്ത് കുന്തിപ്പുഴയിൽ നി ന്നും മാർക്കറ്റിലേക്ക് വെള്ളം കയറാതിരിക്കാൻ 12 അടിയോളം ഉ യരത്തിൽ കോൺക്രീറ്റ് ചുറ്റുമതിൽ നിർമിക്കണം,മാർക്കറ്റിലെ മാ ലിന്യം സമീപമുള്ള വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങാ തിരിക്കാൻ സംവിധാനം ഒരുക്കണം, സമീപവാസികളുടെ പരാതി ഉള്ളതിനാൽ മാർക്കറ്റിൽ നിന്നുള്ള ദുർഗന്ധം പുറത്ത് പോകാതിരി ക്കാൻ കോൺക്രീറ്റ് കെട്ടിടവും ആധുനിക രീതിയിൽ മത്സ്യ സംസ്ക രണ സംവിധാനവും ഒരുക്കണം,മത്സ്യം കയറ്റി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തണം, മാർക്കറ്റിലേക്കുള്ള മണ്ണ് പാത കോൺക്രീറ്റ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളാണ് സമിതി കണ്ടെത്തിയത്.ഇക്കാര്യങ്ങളെല്ലാം ശരിയാക്കുന്ന മുറക്ക് മത്സ്യ മാർ ക്കറ്റിന് ലൈസൻസ് നൽകാമെന്നാണ് നഗരസഭയോഗത്തിൽ ചെയ ർമാൻ സി.മുഹമ്മദ് ബഷീർ അറിയിച്ചത്.