അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കടുവകളുടെ കണ ക്കെടുക്കുന്നു.കഴിഞ്ഞ മാസം 22നാണ് കടുവാ സെന്‍സസ് ആരംഭി ച്ചത്.പരിശീലനം പൂര്‍ത്തിയാക്കിയവരുള്‍പ്പടെ 300ല്‍ പരം വനംജീവ നക്കാര്‍ ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തുന്നത്.സൈലന്റ് വാലി ഡി വിഷനെ 20 ഗ്രിഡുളാക്കി തിരിച്ചാണ് കടുവകളുടെ എണ്ണം ശേഖരി ക്കുന്നത്.8 ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളയാണ് കണക്കെടു പ്പ് പൂര്‍ത്തിയാക്കുക പെരിയാര്‍ കടുവാ സങ്കേതത്തിനാണ് ചുമതല.
വനമേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് കടുവകളുടെ ചിത്രം ശേഖരിക്കും.കാല്‍പ്പാടുകളും മറ്റും പരിശോധിക്കും. ഗ്രിഡുകളിലൂ ടെ 15 കിലോ മീറ്റര്‍ ദൂരം നടന്നും കാല്‍പ്പാടുകള്‍ പരിശോധിക്കും. ഇതിനു പുറമേ നേരിട്ടും കണ്ടും മറ്റു രീതിയിലുള്ള സാന്നിദ്ധ്യം ക ണ്ടെത്തിയുമാണ് കണക്കെടുക്കുന്നത്.പ്രത്യേക ആപ്പും വിവരശേഖ രണത്തിനായി ഉപയോഗിക്കുന്നു.മാര്‍ച്ച് ആറിന് കണക്കെടുപ്പ് അവ സാനിക്കും.
സെന്‍സസ് വഴി സമാ ഹരിച്ച വിവരങ്ങള്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് സമര്‍പ്പിക്കും.ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് ക്രോ ഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക.നാലു വര്‍ഷം കൂടുമ്പോഴാണ് രാ ജ്യത്ത് കടുവാ സെന്‍സസ് നടത്തുന്നത്.2018ലാണ് ഇതിനു മുമ്പ് രാ ജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തിയത്.ഇന്ത്യയില്‍ 2967 കടു വകള്‍ ഉണ്ടെന്നായിരുന്നു ഔദ്യോഗിക കണ്ടെത്തല്‍.