തിരുവനന്തപുരം: യുക്രെയിനിൽനിന്ന് 154 മലയാളി വിദ്യാർഥി കൾകൂടി ഇന്നലെ(മാർച്ച് 02) രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരട ക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതു വരെ ആകെ 398 മലയാളി വിദ്യാർഥികൾ നാട്ടിൽ എത്തി. രക്ഷാ ദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർഥികൾ എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇന്നലെ (മാർച്ച് 02) പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇതിൽ 170 വിദ്യാർ ഥികൾ 2 ന് രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തും. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുക യായിരുന്ന 36 വിദ്യാർഥികളും ഇന്നലെ(മാർച്ച് 02) രാവിലെ എത്തിയ 134 വിദ്യാർഥികളും അടങ്ങുന്നതാണ് ഈ വിമാനത്തിലുള്ള സംഘം. നെടുമ്പാശേരിയിൽനിന്നു വിദ്യാർഥികളെ സ്വദേശങ്ങളിലെത്തി ക്കാൻ നോർക്കയുടെ നേതൃത്വത്തിൽ കാസർകോടേയ്ക്കും തിരുവ നന്തപുരത്തേക്കും പ്രത്യേക ബസുകൾ ഏർപ്പെടുത്തി.


ഡൽഹിയിൽ എത്തിയവരിൽ ഏഴു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ കണ്ണൂരേയ്ക്കും അയച്ചു. അഞ്ചു പേരെ 8.10നുള്ള എയർ ഏഷ്യ ഫ്ളൈറ്റിലും അഞ്ചു പേരെ 10.45നുള്ള ഇൻഡിഗോ ഫ്ളൈറ്റി ൽ തിരുവനന്തപുരത്തേക്കും അയക്കും. ഇവരടക്കം ഡൽഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.  മൂന്നു പേർ കേരളത്തിനു പുറത്തുള്ള വരാണ്. ഇതിൽ ഒരാൾ ഡൽഹിയിലും ഒരാൾ മുംബൈയിലും സ്ഥി രതാമസമാക്കിയവരാണ്. ഒരാൾ ഡൽഹിയിൽനിന്ന് അബുദബി യിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.

ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെ യും എട്ടു ഫ്ളൈറ്റുകൾ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാർഥികളേയും അതിവേഗത്തിൽ കേരളത്തി ലെക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടി ൽ സജ്ജമാണ്.*(രാത്രി 7.30 വരെയുള്ള കണക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയത്)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!