പാലക്കാട്: വരള്‍ച്ച മുന്‍കൂട്ടി കണ്ട് വീടുകളില്‍ കുടിവെള്ളം എ ത്തിക്കുന്നതിനായി നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ വി കസന സമിതി യോഗം നിര്‍ദേശിച്ചു. വേനല്‍ കടുക്കുന്നതിനെ തുട ര്‍ന്ന് സ്വഭാവികമായ കുടിവെള്ള സ്രോതസ്സുകള്‍ വറ്റുന്നതോടെ കു ടിവെള്ള വിതരണം ആരംഭിക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലിസ്റ്റ് തയാറാക്കണമെന്നും നടപടികള്‍ കൃത്യമായി ആരംഭിക്കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ സമയങ്ങളില്‍ ഇടുങ്ങിയ നിരത്തുകളില്‍ കൂടി സ്‌കൂള്‍ വി ദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി വലിയ വാഹനങ്ങള്‍ ഓടുന്നത് നി യന്ത്രിക്കാന്‍ ആര്‍ ടി ഓ യുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീക രിക്കാനും യോഗത്തില്‍ തീരുമാനിച്ചു.കാഞ്ഞിരപ്പുഴ ഭാഗത്തെ ഗ്രാ മീണ കെ എസ് ആര്‍ ടി സി റൂട്ടുകള്‍ പുനസ്ഥാപിക്കാനുള്ള നടപ ടികള്‍ സ്വീകരിക്കണമെന്ന് കോങ്ങാട് എം.എല്‍.എ. അഡ്വ. കെ. ശാന്തകുമാരി ആവശ്യപ്പെട്ടു. നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സത്രം കടവ്, വേലി ക്കാട് പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതായി ദേശീയ പാത വി ഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് നി യോജക മണ്ഡലത്തില്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാ രത്തുക വിതരണം ചെയ്തു.കോങ്ങാട് മണ്ഡലത്തിലെ കേരളത്തിലെ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകള്‍ രേഖകള്‍ ഹാജരാക്കുന്ന പ ക്ഷം മുഴുവന്‍ തുകയും വിതരണം ആരംഭിക്കുമെന്നും എന്‍ജിനീ യര്‍ അറിയിച്ചു.
എലപ്പുള്ളി ഗവ. ആരോഗ്യ കേന്ദ്രത്തിലെ കാലഹരണപ്പെട്ട കെട്ടി ടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീ കരിക്കണമെന്നും എ. പ്രഭാകരന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. അട്ട പ്പാടി മേഖലയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരി ക്കുന്നതിനായി എല്‍ എസ് ജി ഡി എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍ കി. അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭയില്‍ 83 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായും ബാക്കി പ്രവര്‍ത്തികള്‍ മാ ര്‍ച്ച് 30 നകം പൂര്‍ത്തീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറി യിച്ചു.
പട്ടാമ്പി നഗരത്തില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി നഗര ത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണ മെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പ ണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി പ്രത്യേക സ്ഥല സന്ദര്‍ശനം നടത്താന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് ഉദ്യോ ഗസ്ഥക്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവാര്‍ഡും സംസ്ഥാ നത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള റവന്യൂ വകുപ്പ് അവാര്‍ഡും നേ ടിയ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയെ യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും സഹകരണവും പ്രവര്‍ത്ത നങ്ങളുമാണ് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിച്ചതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനവു മായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റി 56 കോളനികളില്‍ ഇതി നോടകം ലഭ്യമാക്കിയതായി ടി ഡി ഒ അറിയിച്ചു.വനംവകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമ ണം തടയുന്നതിനായി സൗര വേലി നിര്‍മ്മാണം വേഗത്തിലാക്കണ മെന്നും കൃത്യമായ അറ്റകുറ്റ പണികള്‍ക്ക് മേല്‍നോട്ടം നല്‍കണ മെന്നും മണ്ണാര്‍ക്കാട് ഡി എഫ്. ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഭവന നിര്‍മാണത്തിനായി ലൈഫ് മിഷനില്‍ ലഭിച്ച 12927 അപേ ക്ഷകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായതായി ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പുതുതായി 1489 വീടുകളുടെ നി ര്‍മ്മാണം പൂര്‍ത്തിയായി.ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ നടപ്പാ ക്കുന്ന ഏഴു കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആര്‍ദ്രം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കിഫ്ബി വഴി അഞ്ചുകോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നാലു സ്‌കൂളുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായതായി പൊതുവിദ്യാഭാസസംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. മുതലമടയിലെ മാന്തോപ്പുകളില്‍ ഇലപ്പേ ന്‍ ആക്രമണം കാരണം കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകുന്നത് ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനം നടത്തി ആവശ്യമായ നടപടിക ള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ എ. പ്രഭാ കരന്‍, അഡ്വ. കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്‌സിന്‍, എ.ഡി. എം. കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പു മേധാവികള്‍, മിഷന്‍ കോഡിനേറ്റര്‍മാര്‍ പങ്കെടു ത്തു.