അഗളി:അട്ടപ്പാടിയില്‍ വിദേശമദ്യവും വാറ്റ് ചാരായവും വാഷും പി ടികൂടി.ഒരാള്‍ അറസ്റ്റില്‍.ജെല്ലിപ്പാറ അറയ്ക്കല്‍ വീട്ടില്‍ സോജന്‍ ജോസഫ് (45)നെ അഗളി സബ് ഇന്‍സ്‌പെക്ടര്‍ കെ ബി ഹരികൃഷ്ണന്‍, പൊലീസുകാരായ റംഷാദ്,ജാഫര്‍,ശ്രീരാജ് എന്നിവര്‍ ചേര്‍ന്നാണ് പി ടികൂടിയത്.26 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജെല്ലിപ്പാറയിലെ വാടക വീട്ടില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരി ശോധനയില്‍ മൂന്ന് കേസുകളാണ് എടുത്തത്.2036 ലിറ്റര്‍ വാഷും 50 ലിറ്റര്‍ ചാരായും മൂന്നിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. ഭവാനിപ്പു ഴയുടെ തീരത്ത് എക്‌സൈസ് രണ്ട് സംഘങ്ങളായി നടത്തിയ പരി ശോധനയില്‍5 0 ലിറ്റര്‍ ചാരായവും 536 ലിറ്റര്‍ വാഷും കണ്ടെടുത്തു. പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ എം രാഗേഷ് നേതൃത്വത്തില്‍ കള്ളമല കക്കുപ്പടിയില്‍ ഭവാനിപ്പുഴയുടെ വശങ്ങ ളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വ്യാജനിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.ഇവിടെ നിന്നും 20 ലിറ്റര്‍ ചാരായവും രണ്ട് പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ വാഷ്,രണ്ട് സെറ്റ് വാറ്റ് ഉപക രണങ്ങള്‍, വാറ്റുപകരണങ്ങളിലുണ്ടായിരുന്ന 70 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവ കണ്ടെടുത്തു.പാലക്കാട് എക്‌സൈസ് എന്‍ഫോ ഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നര്‍ക്കട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്,പി കെ രാജേഷ്,വനിതാ സിവില്‍ എക് സൈസ് ഓഫീസര്‍ വി കെ ലിസി,അഗളി എക്‌സൈസ് റേഞ്ച് സി വില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍ പ്രദീപ്,ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസി ന്റെ നേതൃത്വത്തില്‍ ജനമൈത്രി സ്‌ക്വാഡ് പാര്‍ട്ടിയും സംയുക്ത മായി കക്കുപ്പടി ഊരിന് താഴെ ഭവാനിപ്പുഴയുടെ സമീപത്ത് നിന്നും 30 ലിറ്റര്‍ ചാരായവും 136 ലിറ്റര്‍ വാഷും കണ്ടെടുത്തു.പ്രിവന്റീവ് ഓഫീസര്‍ ഷനൂജ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിവേ ക്,വിനു,ലക്ഷ്മണന്‍,ഡ്രൈവര്‍ അനുരാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പാടവയല്‍ പൊട്ടിക്കല്‍ ഊരില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാറിയു ള്ള മലമുകളിലെ നീര്‍ച്ചാലിന്റെ അടുത്തുള്ള പാറക്കെട്ടുകള്‍ ക്കിട യില്‍ നിന്നാണ് എക്‌സൈസ് 500 ലിറ്റര്‍ കൊള്ളുന്ന മൂന്ന് സിന്തറ്റിക് ടാങ്കുകളിലായി സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. അഗളി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ വി സുരേഷ്, സിഇഒമാരായ പോള്‍ പി ഡി,രങ്കന്‍ എം,രജീഷ് എകെ,രങ്കന്‍ കെ, എക്‌സൈസ് ഡ്രൈവര്‍ വിഷ്ണു ടി എ്ന്നിവര്‍ പരിശോധനയില്‍ പങ്കെ ടുത്തിട്ടുണ്ട്.
ശിവരാത്രി ഉത്സവം കണക്കിലെടുത്ത് അട്ടപ്പാടി പ്രദേശത്ത് ഫെബ്രു വരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ ജില്ലാ ഭരണ കൂടം ഡ്രൈഡേ പ്രഖ്യാ പിച്ചിരിക്കുകയാണ്.