അഗളി: അട്ടപ്പാടിയില്‍ കുരുമുളക് കൃഷിയില്‍ രോഗ കീട വ്യാപന മുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല കൃഷി ഉ ദ്യോഗസ്ഥരുടെ സംഘം തോട്ടങ്ങള്‍ സന്ദര്‍ശിച്ചു.അഗളി പഞ്ചായ ത്തിലെ കുറവന്‍പ്പാടി,ഉണ്ണിമല പ്രദേശങ്ങളിലാണ് സന്ദര്‍ശനം നട ത്തിയത്.
കുറവന്‍പ്പാടിയില്‍ കര്‍ഷകനായ കെഎം മാത്യുവിന്റെ കൃഷിയിട ത്തിലെ മൂന്ന് മുതല്‍ 25 വര്‍ഷം വരെ പ്രായമുള്ള കുരുമുളക് വള്ളി കള്‍ കരിഞ്ഞ് പോയതായി കണ്ടെത്തി.നിലവില്‍ കര്‍ഷകന്‍ പിന്തു ടര്‍ന്ന് വരുന്ന കാര്‍ഷിക മുറകളെ കുറിച്ച് സംഘം വിശദമായി ആ രാഞ്ഞു.കൃഷിയിടത്തില്‍ നിന്നും മണ്ണ്,സസ്യഭാഗങ്ങള്‍ എന്നിവ പട്ടാ മ്പി ടെസ്റ്റിംഗ് ലാബില്‍ പരിശോധനക്കായി ശേഖരിച്ചു.പൂര്‍ണ്ണമായും നശിച്ചു പോയ വള്ളികള്‍ ഒഴിവാക്കി നശിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി.പുലിയറ,കുറവന്‍പ്പാടി,ഉണ്ണിമല പ്രദേ ശങ്ങളിലെ തോട്ടങ്ങളില്‍ കുരുമുളക് കൃഷിയില്‍ ദ്രുതവാട്ടം പടരു ന്നതായി കൃഷിവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മേഖലയിലെ കുരുമുളക് കൃഷിയിലെ വിദഗ്ദ്ധ പരിശോധനക്കായി കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പു വരുത്തുമെന്നും ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡെ പ്യുട്ടി ഡയറക്ടര്‍ എസ് ജി അനില്‍കുമാര്‍ അറിയിച്ചു.ഡെപ്യുട്ടി ഡയ റക്ടര്‍ പി എ ഷീന,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശാന്തി കമ്മത്ത്,മണ്ണ് പരിശോധനാ ശാലയിലെ കൃഷി ഓഫീസര്‍ ടി അശ്വിന്‍,അസിസ്റ്റന്റ് ഡയറക്ടര്‍ ലതാശര്‍മ്മ,കൃഷി ഉദ്യോഗസ്ഥരായ പി വിജയകുമാര്‍, വി.ബി. അമ്പു,നൗഷാദ് ചേന്നാട്ട് എന്നിവര്‍ പരിശോധന സംഘത്തി ലുണ്ടായിരുന്നു.