മണ്ണാര്‍ക്കാട്: കുഞ്ഞുമനസുകള്‍ക്ക് ആശ്വാസം പകരുകയാണ് കേര ള പൊലീസിന്റെ ‘ചിരി’. ഇതുവരെ ഈ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 പേരാണ്.പൊലീസിന്റെ ‘ചിരി’-യെന്നാല്‍ കുട്ടികള്‍ക്കായുള്ള ഒരു ഹെല്‍പ് ഡെസ്‌ക്കാണ്.കുട്ടികളുടെ ആശങ്കകള്‍ക്ക് കാതോര്‍ ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ‘ചിരി’-യു ടെ തുടക്കം.2020ല്‍ ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെല്‍ പ് ഡെസ്‌ക്കില്‍ 10,002 കുട്ടികള്‍ വിളിച്ചത് പല പ്രശ്നങ്ങളും പങ്കുവ യ്ക്കാനാണ്. 15,562 പേര്‍ വിവിധ അന്വേഷണങ്ങള്‍ക്കായാണ് വിളിച്ച ത്.ഓണ്‍ലൈന്‍ പഠനം പോര, സ്‌കൂളില്‍ പോയി കൂട്ടുകാരെ കാണ ണം,കോവിഡ് കാലത്ത് വീട്ടില്‍ അടച്ചിരിക്കുന്നതിന്റെ സങ്കടം…. ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളു ന്നു.

11 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെ ല്‍പ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ ക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു.മുതിര്‍ന്നവര്‍ നിസ്സാരമായി കാ ണുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസിനെ വലിയ രീതിയില്‍ ഉലയ്ക്കുമെന്നത് കാണാതെ പോകാന്‍ കഴിയില്ലെന്നതിനാലാണ് കേരള പോലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറില്‍ കുട്ടികള്‍ക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോള്‍ വേണമെങ്കിലും പങ്കുവെ യ്ക്കാം. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ‘ചിരി’ ഹെല്പ് ഡസ്‌ കില്‍ വിളിക്കാറുണ്ട്.

‘ചിരി’ ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലും 20 പേരടങ്ങിയ മെന്റര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മനഃശാസ്ത്രഞ്ജര്‍, പരിശീലനം ലഭിച്ച എസ്. പി. സി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് ഫോണിലൂടെ കുട്ടികള്‍ക്ക് ആശ്വാസം പകരുന്ന ത്. ഹെല്‍പ് ലൈനില്‍ ലഭിക്കുന്ന കോളുകള്‍ തരം തിരിച്ച് അതത് ജില്ലകളിലേക്ക് കൈമാറും. ഇവര്‍ കുട്ടികളെ വിളിച്ച് സൗഹൃദ സംഭാഷണം അല്ലെങ്കില്‍ കൗണ്‍സലിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം. പരിഹാരമായി കൗണ്‍സലിംഗ് നല്‍കുകയോ അടിയ ന്തിര സഹായം ആവശ്യമുള്ളതെങ്കില്‍ സമീപത്തെ പോലീസ് സ്റ്റേ ഷനുമായി ബന്ധപ്പെടുകയോ ചെയ്യും. കോവിഡ് കാലം ഒഴിഞ്ഞാ ലും ‘ചിരി’ തുടരാനാണ് പൊലീസിന്റെ ആലോചന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!