മണ്ണാര്‍ക്കാട്. സമഗ്ര ശിക്ഷ കേരള പൊതുവിദ്യാഭ്യാസവകുപ്പ് 3,4 ക്ലാ സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഗണിത പഠന പരി പോഷണ പരിപാടിയുടെ പരിശീലനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ബി. ആര്‍. സി പരിധിയിലുള്ള സ്കൂളുകളില്‍ തുടങ്ങി. മൂന്ന് കേന്ദ്രങ്ങളിലായാ ണ് പരിശീലന പരിപാടികള്‍ നടക്കുന്നത്. ഭീമനാട്, തച്ചമ്പാറ, മണ്ണാ ര്‍ക്കാട് എന്നീ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകള്‍ പ്രധാനാധ്യാപിക രമീള, ബി.പിസി കെ. മുഹമ്മദാലി, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാ ര്‍ഡ് മെമ്പര്‍ ബിന്ദു രാമകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കുട്ടി കളുടെ കളിക്കുക എന്ന സഹജമായ ചോദനയെ പരമാവധി ഉപയോ ഗപ്പെടുത്തി കൊണ്ട് വിവിധ ഗണിതകേളി കളിലൂടെ ഗണിതാശയ ങ്ങള്‍ അതിനുള്ള പരിപാടിയാണ് ഗണിതവിജയം. സ്കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി അതിലൂടെ വീട്ടിലും ഗണിത വിജയം പദ്ധതിയുടെ തുടര്‍ച്ചയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ തച്ചമ്പാറ സെന്‍റ് ഡൊമനിക് സ്കൂളിലെ അധ്യാപകരായ ബാലകൃഷ്ണന്‍, ജാഫര്‍ മേലേതില്‍, സി.ആര്‍.സി.സി അധ്യാപകരായ ഹംസ, സലാഹുദ്ദീന്‍, പ്രജീഷ, ഏലിയാമ്മ, ജിനു, ആമിനക്കുട്ടി, അനിത കൃഷ്ണന്‍, ആതിര, സൂര്യ, ബീന,ടെയിനറായ പി.എസ് ഷാജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.