തസ്തികകള്‍ക്ക് പ്രഥമ പരിഗണന
പട്ടാമ്പി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ എത്ര യും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഡയാലിസിസ് യൂണിറ്റിനായി നിര്‍മ്മി ക്കുന്ന കെട്ടിടം പൂര്‍ത്തിയായി വരികയാണ്. ഡയാലിസിസ് യൂണി റ്റിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 99 ലക്ഷം രൂപയാണ് ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം പട്ടാമ്പിയില്‍ താര തമ്യേന കൂടുതലാണെന്നും രോഗികള്‍ ഇപ്പോള്‍ പ്രധാനമായും ഒറ്റ പ്പാലം, ഷൊര്‍ണൂര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. അതിനാല്‍ രോഗികള്‍ക്ക് സൗകര്യപ്രദമായി രീതിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് തീരുമാനം.
ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തസ്തികകള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ജനപ്ര തിനിധികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംയുക്ത യോ ഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മുഹമ്മദ് മുഹ്സി ന്‍ എം. എല്‍. എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയര്‍മാന്‍ ടി.പി ഷാജി എന്നിവര്‍ പങ്കെടുത്തു.