പാലക്കാട്: കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 11ന്  കഞ്ചിക്കോട് 220 കെ.വി സബ്‌ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രകൃതിദത്തവും പാരമ്പര്യേതരവുമായ ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിന്  കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയി ലുള്ള ഭൂമി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗ മായി കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 380 വാട്ടിന്റെ 7920 സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തീകരി ച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണവും അഞ്ചുവര്‍ഷത്തെ നട ത്തിപ്പുചുമതലയും കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍, കെ എസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ വി മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സുന്ദരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ മിന്‍മിനി, രാ ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ലിമിറ്റഡ് റീസ്, സൗര, സ്‌പോര്‍ട്‌സ്, വെല്‍ഫെയര്‍ ഡയറക്ടര്‍ ആര്‍.സുകു, കെ.എസ്. ഇ.ബി ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ ബി. അശോക്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!