മണ്ണാര്‍ക്കാട്: കേരളത്തിലെ സംരംഭകര്‍ക്കും നൂതന പദ്ധതികള്‍ ആ വിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച വായ്പ നല്‍കുന്ന സ ര്‍ക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ റേഷന്‍ (കെ.എഫ്.സി) ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകര്‍ക്ക് മികച്ച കൈത്താങ്ങായി മാറുന്നു. ഇ തുവരെ 112 കോടി രൂപയുടെ വായ്പ നല്‍കി.1954 സംരംഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.അടുത്ത അഞ്ചു സാമ്പത്തിക വര്‍ഷ ക്കാലം ഓരോ വര്‍ഷവും 500 സംരംഭങ്ങള്‍ക്ക് വായ്പ നല്‍കി അഞ്ചു വര്‍ഷംകൊണ്ട് 2500 സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ല ക്ഷ്യം.
കെ.എഫ്.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകി ട ഇടത്തരം വ്യവസായ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുക എ ന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭക ത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി ആവിഷ്‌ക രിച്ചത്. ഏഴു ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വരെ സംരം ഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്ന വിധത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതി പി ന്നീട് ഒരു കോടി രൂപ വരെ വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് നല്‍ കുന്ന തരത്തിലേക്ക് പരിഷ്‌ക്കരിക്കുകയായിരുന്നു.സൂക്ഷ്മ ചെറുകി ട ഇടത്തരം യൂണിറ്റുകള്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെ യ്ത 10 വര്‍ഷത്തില്‍ കുറയാത്ത സ്റ്റാര്‍ട്ട് അപ്പുകള്‍, പ്രവാസികളുടെ സംരംഭങ്ങള്‍, കൃഷി, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലുള്ള സംരംഭകര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം www.kfc.org യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കെ.എഫ്.സിയുടെ ബ്രാഞ്ച് ഹെഡ് ചെയര്‍പേഴ്സണും വ്യവസായ ബാങ്കിങ് വിദഗ്ധരും കെ.എഫ്.സിയുടെ നോഡല്‍ ഓഫിസറും അട ങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക.50 വയസില്‍ താഴെ യായിരിക്കണം മുഖ്യ സംരംഭകന്റെ പ്രായം. പട്ടികജാതി പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രവാസി സംരം ഭകര്‍ക്കും പ്രായപരിധി 55 വയസാണ്. പുതിയ സംരംഭങ്ങള്‍ക്ക് പുറമെ നിലവിലുള്ള സംരംഭങ്ങള്‍ ആധുനികവല്‍ക്കരിക്കാനും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. അതേസമയം, പുതിയ പദ്ധതികള്‍ക്ക് ഒരു കോടിക്ക് മുകളിലും വായ്പാ തുക അനുവദിക്കും. ഒരു കോടി രൂപ വരെ പ്ര ത്യേക പലിശ നിരക്കും അതിനു മുകളിലുള്ള തുകയ്ക്ക് കെ.എഫ്. സിയുടെ സാധാരണ പലിശ നിരക്കും ഈടാക്കും. 10 വര്‍ഷത്തിനു ള്ളില്‍ വായ്പ തിരിച്ചടച്ചാല്‍ മതി. ഇതില്‍ അഞ്ചു വര്‍ഷം പലിശ സ ബ്‌സിഡിയുണ്ട്. സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സഹാ യങ്ങള്‍ക്കും 1800 890 1030 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.