മണ്ണാര്‍ക്കാട്: മലപ്പുറം തിരൂരങ്ങാടിയിലെ ത്രിപുരങ്ങക ശിവ ക്ഷേ ത്രത്തില്‍ വെച്ച് രമ്യയുടെ കഴുത്തില്‍ സുധി താലിചാര്‍ത്തുമ്പോള്‍ നാട് പോറ്റി വളര്‍ത്തിയ മകളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പി ച്ചതിന്റെ നിര്‍വൃതിയിലും സമാധാനത്തിലുമായിരുന്നു കുന്തിപ്പുഴ നിവാസികള്‍.നാടിന്റെ സ്‌നേഹത്തെ സാക്ഷിയാക്കി കക്കാട് സ്വ ദേശി സുധിയും രമ്യയും പുതു ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചപ്പോ ള്‍ കുന്തിപ്പുഴനിവാസികളും മനംനിറഞ്ഞാഹ്ലാദിച്ചു.

അമ്മൂമ്മ ശാന്തമ്മയ്ക്കും അനുജത്തി ജ്യോതിഷയ്ക്കുമൊപ്പം എട്ടു വര്‍ഷം മുമ്പാണ് കുന്തിപ്പുഴയിലേക്ക് രമ്യയെത്തുന്നത്.അച്ഛനും അ മ്മയുമില്ലാത്ത രമ്യയ്ക്കും ജ്യോതിഷയ്ക്കും ആകെയുള്ള ആശ്രയം പ്രായമായ അമ്മൂമ്മയാണ്.നാട്ടുകാരുടേയും സുമനസ്സുകളുടെയും സ ഹായത്തിലാണ് ജീവിതം തള്ളി നീക്കിയിരുന്നത്. അങ്ങിനെയിരി ക്കെയാണ് രമ്യയ്ക്ക് ഒരു വിവാഹ ആലോചന വരുന്നത്.നാട്ടുകര്‍ ചേര്‍ന്ന് വിവാഹം തീരുമാനിച്ചു.ഈ മാസം അഞ്ചിന് തിരുരങ്ങാടി ത്രിപുരങ്ങക ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു.

വിവാഹ നിശ്ചയം മുതല്‍ സല്‍ക്കാരം വരെയുള്ള ചെലവുകള്‍ കു ന്തിപ്പുഴയിലെ യുവജന കൂട്ടായ്മായ ഫോക്കസ് ക്ലബ്ബും നാട്ടുകാരും സു മനസ്സുകളും ചേര്‍ന്നാണ് വഹിച്ചത്.ഞായറാഴ്ച കുന്തിപ്പുഴ ജിഎല്‍പി സ്‌കൂളില്‍ വെച്ചായിരുന്നു വിവാഹ സല്‍ക്കാരം.സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശീര്‍വദിക്കുന്നതിനായി ഡോ.കെഎ കമ്മാപ്പ ഉള്‍പ്പടെയുള്ള പ്രമുഖരടക്കം നിരവധി പേര്‍ എത്തിയിരു ന്നു.ഫസലു കുന്തിപ്പുഴ, മാനുപ്പ മാടത്തിങ്കല്‍,നിഷാദ് വാപ്പുട്ടി, ഹാ രിസ്,തുടങ്ങിയ സല്‍ക്കാരത്തിന് നേതൃത്വം നല്‍കി.

സുധിയുടെ കൈപിടിച്ച് രമ്യ നവജീവിതത്തിലേക്ക് പ്രവേശി ക്കു മ്പോള്‍ കുന്തിപ്പുഴയിലെ വാടക വീട്ടില്‍ ശാന്തമ്മയും ജ്യോ തിഷ യും മാത്രമാകും.തണലായി നാട്ടുകരുണ്ടെന്നതാണ് ഇവരുടെ ആത്മ ധൈര്യം.സ്വന്തമായൊരു വീട് ആഗ്രഹമാണ്.ഹൃദയം നിറയെ സ്‌നേ ഹമുള്ള നാട് കൂടെയുള്ളപ്പോള്‍ അക്കാര്യത്തില്‍ തെല്ലും ആശങ്ക യില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!