കാഞ്ഞിരപ്പുഴ: ലോക ബാങ്ക് ധനസഹായത്തോടെ കാഞ്ഞിരപ്പുഴ യില്‍ നിര്‍മിക്കുന്ന പുതിയ ഉദ്യാനത്തിന്റെ രൂപരേഖയായി. ഓഷ്യ നേറിയം,ഗാര്‍ഡന്‍,ഫ്‌ളവര്‍ ഗാര്‍ഡന്‍,ജലകേന്ദ്രീകൃത ഉല്ലാസ സൗക ര്യങ്ങള്‍ ഉള്‍പ്പടെയാണ് നവീന രീതിയിലുള്ള ഉദ്യാനത്തിലുണ്ടാവു ക.വിനോദ സഞ്ചാര പാനലിലെ ആര്‍ക്കിടെക്ട് സംഘം സ്ഥലം സന്ദ ര്‍ശിച്ച് തയ്യാറാക്കിയ രൂപരേഖ കാഞ്ഞിരപ്പുഴ ഐബിയില്‍ കെ ശാ ന്തകുമാരി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഓഷ്യനേറിയം,കുള്ളന്‍ ഗുഹകള്‍,ആംഫി തിയേറ്റര്‍, റെസ്റ്റോറന്റ്, ഫ്‌ളവര്‍ ഗാര്‍ഡന്‍,ഉയര്‍ത്തിയ പൂന്തോട്ടം,വാട്ടര്‍ സ്ലൈഡ് ഉള്‍പ്പടെ 21 ഇനം സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴ് കോടി 62 ലക്ഷം രൂപയില ധികം രൂപയുടെ രൂപരേഖയാണ് പ്രദര്‍ശിപ്പിച്ചത്.ഭേദഗതികള്‍ വരു ത്തിയാണ് അംഗീകരിച്ചത്.കേരളത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഓഷ്യനേറിയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നീക്കം. പത്ത് ദിവസത്തിനകം വിശദമായ പദ്ധതി രേഖ കാഞ്ഞിരപ്പുഴ ഇറി ഗേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കാന്‍ ആര്‍ക്കിടെക്ടിന് നിര്‍ദേശം നല്‍കി.ഇത് പരിശോധിച്ച് ഐഡിആര്‍ബി ചീഫ് എഞ്ചിനീയര്‍ക്ക് സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കും.ലഭ്യമാകുന്ന മുറയ്ക്കാ യിരിക്കും ടെണ്ടര്‍ നടപടികളിലേക്ക് കടക്കുക.മൂന്ന് കോടി രൂപ ചെലവില്‍ കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ഡാമിന്റെ ഇടതു വശ ത്തും നിലവിലെ ഉദ്യാനത്തിന് എതിര്‍വശത്തുമായുള്ള രണ്ടേക്കര്‍ ഭൂമിയിലാണ് പുതിയ ഉദ്യാനം നിര്‍മിക്കാന്‍ പോകുന്നത്.
ഉദ്യാന വിപുലീകരണ യോഗത്തില്‍ തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,വാര്‍ഡ് മെമ്പര്‍ ജയ കെ എസ്,ഡിടിപിസി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്,ആര്‍ക്കിടെക്ട് സി പി സുനില്‍,ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ എസ്,കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു കോട്ടൂര്‍, ഉദ്യോ ഗസ്ഥരായ മുഹമ്മദ് ഷാഫി,വിജു എസ് എന്നിവര്‍ സംബന്ധിച്ചു.