തിരുവനന്തപുരം: പുതിയ കുടിവെള്ള കണക്ഷന്‍,സിവറേജ് കണ ക്ഷന്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗു ണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം.ഈ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമട യ്ക്കുകയും ചെയ്യാം.ഇതുള്‍പ്പെടെ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കാനും സേ വനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പര്‍ക്കം ഒഴിവാക്കാ നുമുള്ള നടപടികള്‍ പൂര്‍ത്തിയായി.കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവന ങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപ ടികള്‍.

കോവിഡ് പ്രോട്ടോക്കോള്‍, ഹരിത പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണ മായി പാലിക്കുന്നതിന്റെ കൂടി ഭാഗമായാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കുന്നത്.ഉപഭോക്താക്കള്‍ക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി ലഭ്യമാക്കും. പരാ തികളും അപേക്ഷകളും ഡിജിറ്റല്‍ ആയി സ്വീകരിക്കും. എല്ലാ ഓ ണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റില്‍ ഡാഷ് ബോര്‍ഡ് നല്‍കും. വാട്ടര്‍ ചാര്‍ജ് വെബ്സൈറ്റിലെ ഇ-പേ ലിങ്ക് വഴി യോ യുപിഐ ആപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയി അടയ്ക്കാം. വാട്ടര്‍ ബില്ലുകള്‍, ഉപഭോക്താക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും. വാട്ടര്‍ ചാര്‍ജ് അടയ്ക്കാ നും മറ്റുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കാനും www.kwa. ker ala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. പരാതികള്‍ക്കും അ ന്വേഷണങ്ങള്‍ക്കുമായി 1916 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കാം.

പുതിയ കണക്ഷന്‍ ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള സംവി ധാനമാണ് ഇ-ടാപ്പ് എന്ന പേരില്‍ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തി ല്‍ രണ്ടു സെക്ഷന്‍ ഓഫിസുകളില്‍ മാത്രം പരീക്ഷണാര്‍ഥം നടപ്പി ലാക്കിയ ഓണ്‍ലൈന്‍ കണക്ഷന്‍ സൗകര്യം എല്ലാ കണക്ഷനുകള്‍ ക്കും ലഭ്യമാക്കുകയാണ്.എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമു ട്ടുണ്ടാകാത്ത രീതിയില്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ അടിയ ന്തര നടപടി കൈക്കൊള്ളാന്‍ മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കടേ സപതി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!