അലനല്ലൂര്‍: പഞ്ചായത്തിലെ കൈരളി വാര്‍ഡില്‍ വളരെക്കാലമായി തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കുന്നതിന് ഫണ്ട് അനുവദി ക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ എ. അനില്‍കുമാര്‍ എന്‍ ഷം സുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.കൈരളി-തിരുവിഴാം കുന്ന്,കണ്ണംകുണ്ട്-കോയക്കുന്ന് എരങ്ങോട്ടുകുന്ന്,കൈരളി കൂണ്ടി ല്‍പ്പാടം മുണ്ടക്കുന്ന് എന്നീ റോഡുകളുടെ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ എംഎല്‍എയെ സമീ പിച്ചത്.റോഡുകളുടെ കാര്യത്തില്‍ വേണ്ട പരിഗണന നല്‍കി പരി ഹാരം കാണാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈ രളി-തിരുവിഴാംകുന്ന്,കണ്ണംകുണ്ട് കോയക്കുന്ന് എരങ്ങോട്ടുകുന്ന് റോഡ് ഒന്നര പതിറ്റാണ്ട് മുമ്പാണ് ടാര്‍ ചെയ്തത്.മഴക്കാലത്ത് കണ്ണംകു ണ്ട് കോസ് വേ വെള്ളത്തില്‍ മുങ്ങുന്ന സമയത്ത് യാത്രക്കാര്‍ ആശ്ര യിക്കുന്ന റോഡാണ്കൈരളി തിരുവിഴാംകുന്ന് റോഡ്. കൈര ളി,മുണ്ടക്കുന്ന് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കൂണ്ടില്‍ പ്പാടം മുണ്ടക്കുന്ന് റോഡ്.ഈ റോഡിലൂടെയുള്ള മുണ്ടക്കുന്ന് പ്രദേശ ത്തുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള യാത്രയില്‍ അഞ്ചു കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിയും.നിലവില്‍ കോട്ടപ്പള്ള വഴി ചുറ്റി യാണ് പ്രദേശവാസികള്‍ അലനല്ലൂരിലേക്ക് പോകുന്നത്.
ഒന്നര പതിറ്റാണ്ട് മുമ്പ് ടാര്‍ ചെയ്ത റോഡുകളുടെ അറ്റകുറ്റപണി യഥാ സമയം നടക്കാത്തതിനാല്‍ ആകെ തകര്‍ന്ന അവസ്ഥയാണ്.അത് കൊണ്ട് തന്നെ ഇതുവഴിയുള്ള യാത്രയും കഠിനമാണ്.രണ്ട് പഞ്ചാ യത്തിലും രണ്ട് വാര്‍ഡുകളിലുമായി റോഡുകള്‍ സ്ഥിതി ചെയ്യുന്ന തിനാലാണ് വേണ്ട പരിഗണന ലഭിക്കാതെ പോകുന്നതെന്നാണ് ആ ക്ഷേപം.അടുത്ത മഴക്കാലമെത്തും മുമ്പ് റോഡുകളുടെ ശോച്യാവ സ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.