അലനല്ലൂര്‍:ആശുപത്രിപ്പടിയില്‍ ഗ്രാമ പഞ്ചായത്തിന് സമീപം പാ തയോരത്ത് ഇനി മാലിന്യം നിക്ഷേപിച്ചാല്‍ വിവരമറിയും.മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താന്‍ ഗ്രാമ പഞ്ചായത്ത് നിരീക്ഷണ ക്യാ മറ സ്ഥാപിച്ചു.വാര്‍ഡ് മെമ്പര്‍ പി മുസ്തഫയുടെ ഇടപെടലിനെ തുടര്‍ ന്ന് അലനല്ലൂര്‍ പഞ്ചായത്ത് ഹരിതം സുന്ദരം പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് എംഇഎസ് കോളേജ് പരിസരത്ത് കഴിഞ്ഞ ദിവസം ക്യാമ റ സ്ഥാപിച്ചത്.
മാലിന്യം നിക്ഷേപിക്കരുതെന്നും കത്തിക്കരുതെന്നും വിലക്കി ബോര്‍ഡ് വെച്ച തേക്കുമരച്ചുവട്ടിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങ ളും, കുപ്പികളും,ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം കൊണ്ട് തള്ളിയിരുന്ന ത്.മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. അസഹ നീയമായ ദുര്‍ഗന്ധം പരിസരവാസികളേയും വഴിയാത്രക്കാരെയും ദുരിതത്തിലാക്കി.ഇത് സംബന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ ഡിസം ബര്‍ 23ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാ പിച്ചത്.തിങ്കളാഴ്ച ജെസിബി ഉപയോഗിച്ച് മാലിന്യം കുഴിയെടുത്ത് മൂ ടി പരിസരം വൃത്തിയാക്കുകയും ചെയ്തു.ശുചീകരണ പ്രവൃത്തി ഗ്രാ മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ ഉദ്ഘാടനം ചെയ്തു. അ ലനല്ലൂരിനെ ശുചിത്വ ഗ്രാമമാക്കി മാറ്റാനുള്ള നടപടികളുമായാണ് പ ഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്നും പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കു മെന്നും ഹംസ പറഞ്ഞു.ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി മുസ്തഫ അധ്യ ക്ഷനായി.പഞ്ചായത്ത് അംഗം അബൂബക്കര്‍ ,വാര്‍ഡ് വികസന സമി തി അംഗങ്ങളായ പി നജീബ്,സുനില്‍ദാസ്.എന്‍ എന്നിവര്‍ സംബ ന്ധിച്ചു.