കോട്ടോപ്പാടം: നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കു കയെന്ന ലക്ഷ്യത്തോടെ കുണ്ട്‌ലക്കാട് കൈത്താങ്ങ്കൂട്ടായ്മ നടപ്പി ലാക്കുന്ന അശരണര്‍ക്ക് ഒരാട് ഉപജീവനത്തിന് ഒരു കൈത്താങ്ങ് എ ന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു.ആദ്യഘട്ടമായി നാലു ആടുകളെയാണ് നല്‍കുന്നത്.ആദ്യ പ്രസവത്തിലെ ആട്ടിന്‍കുട്ടിയെ ആറു മാസം വള ര്‍ത്തിയ ശേഷം കൂട്ടായ്മയ്ക്ക് കൈമാറണമെന്ന വ്യവസ്ഥയോടെയാ ണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം കൂട്ടായ്മ രക്ഷാധികാരി വിപിന്‍ മാസ്റ്റര്‍ നി ര്‍വഹിച്ചു.പ്രസിഡന്റ് ആര്‍ എം ലത്തീഫ് അധ്യക്ഷനായി. രക്ഷാധി കാരികളായ സിദ്ദീഖ് മാസ്റ്റര്‍,രാജേഷ് മാസ്റ്റര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ വിനോദ്,വൈസ് പ്രസിഡന്റ് റഫീഖ് മുത്തനില്‍,ട്രഷറര്‍ രാമചന്ദ്രന്‍ സി പി,സുകുമാരന്‍ സി പി,സുന്ദരന്‍ സി പി,സുനില്‍ കെ പി,നാസര്‍ ഒ,ഫവാസ് പച്ചീരി,സുകു സി പി,അബ്ദുക്ക എന്‍ പി,ഹംസ എം എന്നിവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് സ്വാ ഗതം പറഞ്ഞു.