അലനല്ലൂര്‍: ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് എടത്തനാട്ടുക ര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂ ണിറ്റ് അതിജീവിക്കാം നമുക്കൊരുമിച്ച് എന്ന പേരില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ ശ്രദ്ധേയമായി.
നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വിവിധ ക്യാന്‍സര്‍ രോഗങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, ക്യാന്‍സര്‍ വരുന്ന മാര്‍ ഗ്ഗങ്ങളെക്കുറിച്ചും,ജീവിത ശൈലികളെ കുറിച്ചും വളര്‍ന്ന് വരുന്ന തലമുറക്ക് അവബോധമുണ്ടാക്കുക, ക്യാന്‍സര്‍ ബാധിതരായ സഹ ജീവികള്‍ക്ക് സാന്ത്വനമേകുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു സെമിനാര്‍.
പ്രിന്‍സിപ്പാള്‍ എസ്. പ്രദീപ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പാലി യേറ്റീവ് ട്രൈനര്‍ കരീം വാഴക്കാട്, സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍ വര്‍,പാലിയേറ്റീവ് കെയര്‍ എസ്.ഐ.പി കോഡിനേറ്റര്‍ റഹീസ് എട ത്തനാട്ടുകര, ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ് , കമ്പനി ലീഡര്‍ നുഹ.സി എന്നിവര്‍ സംസാരിച്ചു.സ്‌കൗട്ട്‌സ് & ഗൈഡ്‌സ് അംഗങ്ങള്‍ തയ്യാറാ ക്കിയ തീം പേസ്റ്ററുക ളുടെ പ്രദര്‍ശനവും നടന്നു.പട്രോള്‍ ലീഡര്‍മാ രായ അന്‍ഷിദ്.പി, അദ്‌നാന്‍. പി , അല്‍ഫ.പി, ഷംന. ഒ.കെ, ബിന്‍ഷ .പി എന്നിവര്‍ നേതൃത്വം നല്‍കി.