ചിറ്റൂര്‍: സൗര പുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പി ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ. എസ്.ഇ.ബി സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.ആര്‍.ടി.സി – പരി ഷത് പ്രൊഡക്ഷന്‍ സെന്റര്‍ ചിറ്റൂരില്‍ സ്ഥാപിച്ച സൗര പുറപ്പുറ പദ്ധ തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരു ന്നു മന്ത്രി.കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമായി മാറ്റുകയാ ണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് നല്ലൊരു തുക വരുമാനമുണ്ടാക്കാന്‍ സാധിക്കും. ഒരു കിലോ വാട്ട് മുതല്‍ മൂന്നു കിലോ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ്ജ നിലയ ങ്ങള്‍ സബ്‌സിഡിയോടെ പി. പി.സി. (പരിഷത് പ്രൊഡക്ഷന്‍ സെ ന്റര്‍) സ്ഥാപിച്ചു നല്‍കുന്നുണ്ട്. സൗരോര്‍ജ്ജ നിലയങ്ങള്‍ വീടുകളി ല്‍ നിര്‍മിക്കുമ്പോള്‍ നല്ലൊരു തുക വൈദ്യുതി ബോര്‍ഡ് സബ്‌സി ഡി നല്‍കുന്നതായും മന്ത്രി പറഞ്ഞു .
ചിറ്റൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍. കവിത അധ്യക്ഷയാ യി.ഐ.ആര്‍.ടി.സി. ഡയറക്ടര്‍ പ്രൊഫ. ഡോ. ജെ. സുന്ദരേശന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി രഘുനാഥ്, പി.പി.സി. എക്‌സിക്യൂട്ടീ വ് ഡയറക്ടര്‍ സി. ലില്ലി, പി.പി.സി. മാര്‍ക്കറ്റ് മാനേജര്‍ യു. സുഭാഷ്, സൗര പ്രോജക്ട് പാലക്കാട് സര്‍ക്കിള്‍ എ. ഇ.ഷഫീഖ് എന്നിവര്‍ സം സാരിച്ചു.