ഒ.പിയില്‍ എത്തുന്നത് അമ്പതിലധികം രോഗികള്‍

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോ ഫിസിയോളജി ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തനമാരംഭിച്ചതോടെ ന്യൂ റോളജി വിഭാഗം സജീവമായി. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. അമ്പതിലധികം രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റ് ഡോ. ജലീസ ബീ വി, ന്യൂറോ ടെക്നീഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാണ്. പത്തു ല ക്ഷം രൂപ ചെലവഴിച്ചാണ് കെ. എം. സി. എല്‍. (കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) സര്‍ക്കാര്‍ തലത്തില്‍ ജില്ല യില്‍ ആദ്യത്തെ ഇലക്ട്രോ ഫിസിയോളജി ലാബ് ജില്ലാ ആശുപ ത്രിയില്‍ സ്ഥാപിച്ചത്. ഇ.ഇ.ജി, നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി, ഇ.എം.ജി, വി.ഇ.പി പരിശോധനകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലാബില്‍ നട ത്താം. പൊതുവിപണിയില്‍ ഒരുലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വിലയുള്ള ഐ.വി ഇമ്മ്യൂണോഗ്ലോബുലിന്‍ തുടങ്ങിയ മരുന്നുക ള്‍ കെ.എ.എസ്.പി പദ്ധതിയിലുള്ള രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഗില്ലന്‍ ബാരി, മയസ്ഥീനിയ ഗ്രാവസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സയും നിരീക്ഷണവും ആശുപത്രിയില്‍ ഉറപ്പാക്കുന്നുണ്ട്.

അപസ്മാരം,പക്ഷാഘാതം, മറവി രോഗങ്ങള്‍ക്ക് ചികിത്സ തേടി ധാരാളം ആളുകള്‍ ന്യൂറോളജി വിഭാഗത്തില്‍ എത്തുന്നുണ്ട്. പാര മ്പര്യമായി സ്ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ കൂടു തലായി എത്തുന്നുണ്ടെന്നും ന്യൂറോളജിസ്റ്റ് ജലീസ ബീവി പറഞ്ഞു. കൂടാതെ സി.ടി, എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗങ്ങള്‍ കാര്യക്ഷമ മായി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇത്തരം സൗകര്യങ്ങളും അ സ്ഥിരോഗ സംബന്ധമായ രോഗങ്ങളുടെ നിര്‍ണ്ണയത്തിന് പ്രയോജന കരമാകുന്നുണ്ട്.

കോവിഡാനന്തര രോഗങ്ങള്‍: ആശ്വാസമായി ന്യൂറോളജി വിഭാഗം

കോവിഡ് ബാധിച്ചതിനു ശേഷം അസ്ഥിരോഗ സംബന്ധമായ രോ ഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ ഏറെയാണ്. കോവി ഡിന് ശേഷം ഞരമ്പ്, മസില്‍ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച വര്‍ക്കുള്ള ചികിത്സകളും നടക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!