അലനല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 ലക്ഷം രൂപയും വിനിയോഗിച്ച് നവീ കരിച്ച പടിക്കപ്പാടം – പാണ്ടിക്കോട് റോഡ് നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്ബാന് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര് ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ ഞ്ചാ യത്ത് അംഗം ഷാനവാസ് പടുവന്‍പാടന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഠത്തൊടി അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി സജ്ന സത്താര്‍, എം.ജിഷ, അബൂബക്കര്‍, പടുകുണ്ടില്‍ ഹംസ ഹാജി, വാപ്പു തുവശ്ശേരി, എം.പത്മജന്, മന്‍സൂര്‍ നായിക്കത്ത്, അലി പോത്തുകാട ന്, വി.ടി മുഹമ്മദ്, യൂനുസ് ആലക്കല്‍, ഷംസു ആലക്കല്‍, ഷിഹാബ് മംഗലത്ത്, മണികണ്ഠന്, വി.നസ്റുദ്ധീന് എന്നിവര്‍ സംബന്ധിച്ചു.