അഗളി: വെല്‍ഫെയര്‍ പാര്‍ട്ടി,ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ അ ട്ടപ്പാടി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.നിയമപോരാട്ടങ്ങളി ല്‍ പിന്തുണകളറിയിച്ചു.വിചാരണ സമയത്ത് കോടതിയില്‍ ഹാജരാ കാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വി.ടി രഘുനാഥ്,തന്നെ ഒ ഴിവാക്കി തരണമെന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാറിനെ അറി യിച്ചിട്ടും പുതിയയാളെ നിയമിക്കാത്ത ആഭ്യന്തര വകുപ്പ് നടപടി കേസിനെ എത്ര ലാഘവത്തോടെയാണ് ഭരണകൂടം സമീപിക്കുന്നു വെന്നത് വ്യക്തമാക്കുന്നുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു.
കേസിലെ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്ന മധുവിന്റെ കുടുംബത്തിന്റെ പരാതി ഗൗരവത്തില്‍ പരിശോധി ക്കണം.കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കുടും ബം അറിയുന്നില്ല.അമ്മക്കും സഹോദരിമാര്‍ക്കും സുരക്ഷ ഉറപ്പു വരുത്തണം.കേസന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് ആഭ്യ ന്തര വകുപ്പ് ഉറപ്പുവരുത്തുകയും കുടുംബവുമായി ആലോചിച്ച് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കുകയും ചെയ്യണമെ ന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്,സംസ്ഥാന സെ ക്രട്ടറിയേറ്റംഗം സയ്യിദ് ഉമര്‍ തങ്ങള്‍,വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെ ക്രട്ടറി കെ.വി അമീര്‍,ഫ്രറ്റേണിറ്റി ജില്ല ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്‌സന്‍ എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായി രുന്നത്.