കുമരംപുത്തൂര്‍:എസ്.എസ്. എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ക്കായി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ അശാസ്ത്രീയത ഉടന്‍ പരിഹ രിക്കണമെന്ന് കെ.എസ്.ടി.യു കുമരംപുത്തൂര്‍ പഞ്ചായത്ത് കൗണ്‍ സില്‍ ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ സമയം ലഭിക്കാത്ത സാഹചര്യത്തിലും കുട്ടികള്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കേണ്ട സാഹചര്യമാണുള്ളത്.നവംമ്പര്‍ മാസം മുതല്‍ മാത്രമാണ് ഓഫ് ലൈ ന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിച്ച് തീര്‍ ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.കഴിഞ്ഞ വര്‍ഷം ഫോ ക്കസ് ഏരിയ മാത്രം പഠിച്ചാല്‍ എ പ്ലസ് ലഭിച്ചിരുന്നെങ്കില്‍ ഇത്തവ ണ എ ഗ്രേഡ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാരി ന്റെ പരീക്ഷാ പരിഷ്‌കാരങ്ങള്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥിക ളെയും ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാല്‍ ഫോക്കസ് ഏരിയ പുന ര്‍ നിര്‍ണയിക്കുന്നതിന് സത്വര നടപടി ഉണ്ടാകണമെന്ന് യോഗം ആ വശ്യപ്പെട്ടു.
ഉപജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.സം സ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ മു ഖ്യാതിഥിയായിരുന്നു.’സ്വ ത്വം തേടുന്ന പൊതു വിദ്യാഭ്യാസം’ സമ്മേ ളന പ്രമേയം ജില്ലാ പ്രസി ഡണ്ട് സിദ്ധീഖ് പാറോക്കോട് അവതരിപ്പിച്ചു.ഉപജില്ലാ സെക്രട്ടറി സ ലീം നാലകത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന എക്‌സിക്യൂ ട്ടീവ് അംഗം ഹുസൈന്‍ കോളശ്ശേരി, ഉപജില്ലാ വര്‍ക്കിംഗ് പ്രസിഡ ണ്ട് പി.പി ഹംസ, ട്രഷറര്‍ കെ.ജി മണികണ്ഠന്‍, കെ.എ.മനാഫ് സംസാ രിച്ചു.
ഭാരവാഹികളായി ടി.ഷാജി (പ്രസിഡണ്ട്), കെ.സഫിയ, സി.ടി. മുഹ മ്മദ് ഷാഫി(വൈസ് പ്രസിഡണ്ട്) കെ.സ്വാനി (സെക്രട്ടറി), ഷാഹി ന,കെ.പി.അബ്ദുല്‍ നാസര്‍(ജോ. സെക്രട്ടറി),പി.എം.അനസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.