മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി യ സാഹചര്യത്തില്‍ ചെറിയ രോഗലക്ഷണങ്ങളുള്ളവരെ വീടുകളി ല്‍ നിരീക്ഷിക്കുമെന്നും ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആ ശുപത്രികളില്‍ ചികിത്സ ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡിന്റെ ഒന്നാം തരംഗ കാലയ ളവില്‍ (മെയ് 2021) ആകെ കോവിഡ് പോസിറ്റീവായ ആളുകളില്‍ 86 ശതമാനം പേരും ഹോം ഐസൊലേഷനിലായിരുന്നു. ഗാര്‍ഹിക നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ഇക്കാലയളവില്‍ 1000 പേരി ല്‍ മൂന്ന് പേര്‍ എന്ന നിരക്കിലാണ് ആശുപത്രിയിലേക്ക്/ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നിട്ടുള്ളത്. ഡെല്‍റ്റ വകഭേം വ്യാപകമായിരുന്ന രണ്ടാം തരംഗത്തില്‍ (ആഗസ്ത് 2021) ജില്ലയിലെ കോവിഡ് ബാധിതരില്‍ 77 ശതമാനം പേരാണ് ഗാര്‍ഹിക നിരീക്ഷ ണത്തില്‍ കഴിഞ്ഞിരുന്നത്. ഗാര്‍ഹിക നിരീക്ഷണത്തിലുണ്ടായിരു ന്ന 1000 കോവിഡ് ബാധിതരില്‍ ആറ് പേരെ വീതം ആശുപത്രിയി ലേക്ക് മാറ്റുകയുണ്ടായി. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആകെ കോവിഡ് ബാധിതരില്‍ 96 ശതമാനം പേരും വീ ടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഗാര്‍ഹിക നിരീക്ഷ ണത്തില്‍ കഴിയുന്നവരില്‍ 2/1000 എന്ന നിരക്കിലാണ് ആശുപത്രി യിലേക്ക് മാറ്റേണ്ടി വന്നിട്ടുളളത്.

ഹോം ഐസൊലേഷന്‍ ആര്‍ക്കൊക്കെ

  1. രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവായവര്‍
  2. വളരെ ലഘുവായ ലക്ഷണങ്ങളുള്ളവര്‍

3.ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഓക്സിജന്‍ സാച്ചുറേഷന്‍ 95 നും അതിന് മുകളിലോ ഉള്ളവര്‍

60 വയസ്സിന് മുകളില്‍ പ്രായമായ മറ്റു രോഗമുള്ളവര്‍ (രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം/ കരള്‍/വൃക്കരോഗം തുടങ്ങിയ) ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ പാടുള്ളൂ.

രോഗ പ്രതിരോധ ശേഷിയില്ലാത്ത രോഗികള്‍ എച്ച്.ഐ.വി/ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍/ അര്‍ബുദ രോഗ ചികിത്സയിലുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പാടുള്ളൂ

ഹോം ഐസൊലേഷന്‍ സൗകര്യങ്ങള്‍

ഒരു മുറി, ഫോണ്‍ സൗകര്യം, കുടുംബാംഗങ്ങളുമായി സമ്പര്‍ക്കമില്ലാതെ ഒരേ വീട്ടില്‍ ഐസലോഷനില്‍ കഴിയുന്നതിന് വീടുകളില്‍ സൗകര്യമുള്ളവര്‍.

ആഴ്ചയില്‍ ഏഴ് ദിവസം, 24 മണിക്കൂറും പരിചരണം നല്‍കാന്‍ പൂര്‍ണ ആരോഗ്യവാനായ പരിചാരകന്‍ ലഭ്യമായിരിക്കണം.

ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിച്ച് നല്‍കാനുള്ള സംവിധാനം. ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെമ്പര്‍ അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയോ ഫോണ്‍ നമ്പറുകള്‍.

ഹോം ഐസൊലേഷന്‍ രോഗികള്‍ ചെയ്യേണ്ടത്

കുറഞ്ഞത് ഏട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.

സാധാരണ ഭക്ഷണം കഴിക്കുക.

ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുക.

ധാരാളം വെള്ളം കുടിക്കുക

അപായ സൂചനകള്‍

കുറയാതെ തുടരുന്ന കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയില്‍ കൂടുതല്‍)

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഓക്സിജന്‍ സാച്ചുറേഷനില്‍ കുറവ് (ഒരു മണിക്കൂറില്‍ എടുക്കുന്ന മൂന്നു പരിശോധനകളില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തില്‍ കുറവോ, ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ)

നെഞ്ചില്‍ നീണ്ടുനില്‍ക്കുന്ന വേദന

എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!