അലനല്ലൂര്‍:എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂ ളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികളുടെ ജൈവ പച്ചക്ക റി തോട്ടത്തിലെ വിളവെടുപ്പ് ആവേശമായി.യൂണിറ്റിനു കീഴിലെ വെജിറ്റബിള്‍ ഗാര്‍ഡന്‍ പ്രൊജക്റ്റിന്റെ ഭാഗമായി കോട്ടപ്പള്ള ദാറു സ്സലാം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ഹരിത ഭവനം ജൈവ പച്ചക്കറി തോട്ടം ഒരുക്കിയത്.കപ്പ,ചേന,ചേമ്പ്, മഞ്ഞള്‍,മധുരച്ചേമ്പ്,കൂവ്വ തുടങ്ങിയവയാണ് വിളവെടുത്തത്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ടി ന്റെ സഹകരണത്തോടെയാണ് ഹരിത ഭവനം ജൈവ പച്ചക്കറി ത്തോട്ടം തയ്യാറാക്കിയത്.വിളവെടുപ്പിന് സ്‌കൗട്ട് മാസ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍ , ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍,ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ്,കമ്പനി ലീഡര്‍ അന്‍ഷ ആയിഷ,പട്രോള്‍ ലീഡര്‍മാരായ അ ഭിജിത്ത്.പി, ആതിഥ് പി ഗോപാല്‍, മുഹമ്മദ് ഷാനില്‍ പി, അനീന. സി, ഫാത്തിമ ഫിദ . സി , ഫിദ . കെ , ഹെലന്‍ ഫാത്വിമ എന്നിവര്‍ നേതൃത്വം നല്‍കി.വിളവെടുത്ത കൂവ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വ ത്തില്‍ സംസ്‌കരിച്ച് ശുദ്ധമായ കൂവ്വപ്പൊടിയാക്കി വില്‍പ്പന നട ത്തി.