കല്ലടിക്കോട്: കല്ലടിക്കോട് മലവാരത്തിന് സമീപം പറക്കലടിയില്‍ സ്വകാര്യറബര്‍ തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ പുലി ക്കുട്ടി ചത്തു.ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം.പറക്ക ലടി സ്വദേശി സുനേഷിന്റെ റബര്‍തോട്ടത്തില്‍ പുലര്‍ച്ചെ ടാപ്പിം ഗിനെത്തിയ തൊഴിലാളിയാണ് മൃതപ്രായമായ അവസ്ഥയില്‍ കിട ക്കുന്ന പുലിക്കുട്ടിയെ കണ്ടത്.ഉടന്‍ വിവരം വനംവകുപ്പിന് കൈമാ റുകയായിരുന്നു.പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും സെക്ഷ ന്‍ഫോറസ്റ്റര്‍ ശ്രീനിവാസന്‍,വനപാലകരായ രാമന്‍,ഗിരീഷ് കുമാര്‍, മണിദാസ്,വിനോദ്,ഉണ്ണികൃഷ്ണന്‍,മൃദുല,ആതിര എന്നിവരട ങ്ങുന്ന സംഘം സ്ഥലത്തെത്തി പുലിക്കുട്ടിയ്ക്ക് ചികിത്സ നല്‍കാനായി സ്ഥലത്ത് നിന്നും കൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.
ഏകദേശം എട്ടു മാസത്തോളം പ്രായമുള്ള പെണ്‍പുലിയാണ് ചത്ത ത്.ശരീരത്തില്‍ പരിക്കേറ്റ മുറിവുകളോ ഒന്നും തന്നെയില്ല.തീരെ അവശനിലയിലായിരുന്ന പുലിക്കുട്ടി രണ്ടാഴ്ചക്കാലത്തോളമായി തീറ്റയെടുത്തിട്ടില്ലെന്നാണ് കരുതുന്നത്.ഇത് കൊണ്ട് തന്നെ പുലിക്കു ട്ടിയെ തള്ളപ്പുലി ഉപേക്ഷിച്ചതായിരിക്കാമെന്നാണ് വനംവകുപ്പി ന്റെ നിഗമനം.തൃശ്ശൂര്‍ അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ്,കാഞ്ഞിരപ്പുഴ വെറ്ററിനറി സര്‍ജന്‍ ഡോ.ഹെല്ലെന,ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രതിനിധി അഡ്വ.എല്‍ നമശിവായ ന്‍,മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് സുവോളി വിഭാഗം പ്രൊഫസര്‍ നസീമ,മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ സുര്‍ ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കല്ലടിക്കോട് മേലേ പയ്യേനിയി ലുള്ള ഫോറസ്റ്റ് ഓഫീസില്‍ വെച്ച് പോസ്റ്റ് മാര്‍ട്ടം നടത്തി.
തീറ്റയെടുക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ അവശതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.രോഗബാധയോ മറ്റെന്തെങ്കി ലുമോ മരണത്തിന് കാരണമായിട്ടുണ്ടോ എന്ന് അറിയുന്നതിനായി സാമ്പിള്‍ രാസപരിശോധനക്ക് അയക്കുമെന്ന് വനംവകുപ്പ് അധി കൃതര്‍ അറിയിച്ചു.പുലിയെ അവശനിലയില്‍ കണ്ടെത്തിയ സ്ഥല ത്ത് വിദഗ്ദ്ധസംഘം പരിശോധനയും നടത്താനും തീരുമാനിച്ചിട്ടു ണ്ട്.പുലിക്കുട്ടിയുടെ ജഡം വനഭൂമിയില്‍ സംസ്‌കരിച്ചു.