കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഇടക്കുര്‍ ശിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ഇടക്കുര്‍ ശി മതിപ്പുറം ആന്റണിയുടെ മകന്‍ അലക്‌സ് ആന്റണി(25) ആണ് മരിച്ചത്. ഇടക്കുര്‍ശി കുന്നില്‍ ജീപ്പും പിക്കപ്ജീപ്പും തമ്മില്‍ ഇടിച്ച് നി യന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇ ടിയുടെ ആഘാതത്തില്‍ ജീപ്പ് തകര്‍ന്നു.ഞായറാഴ്ച രാത്രി 9.45നാണ് അപകടം.

സാരമായി പരിക്കേറ്റ അലക്‌സിനെ പെരിന്തല്‍മണ്ണയിലെ സ്വകാ ര്യ ആസ്പത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് :മറിയാ മ്മ, സഹോദരി: അനില. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കരിമ്പ ലിറ്റിൽഫ്ലവർ ചർച്ച് സെമിത്തേരിയിൽ.