മണ്ണാര്‍ക്കാട്: കലാകാരന്‍മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തക രുടേയും കൂട്ടായ്മയായ മലബാര്‍ സൗഹൃദവേദി ഏര്‍പ്പെടുത്തിയ പ്ര തിഭാ പുരസ്‌കാരം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ ഏറ്റുവാങ്ങി.നജീബ് കാന്തപുരം എംഎല്‍എയും കെടിഡിസി ചെയര്‍മാന്‍ പികെ ശശിയും ചേര്‍ന്നാ ണ് പുരസ്‌കാരം സമ്മാനിച്ചത്.സഹകരണ മേഖലയുടെ മൈക്രോ ഫിനാന്‍സ് രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പും സംസ്ഥാന വ്യാ പകമായി സഹകരണ മേഖലയില്‍ നടപ്പിലാക്കിയ മുറ്റത്തെ മുല്ല എന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ആശയ ആവിഷ്‌കാരത്തി നാണ്അംഗീകാരം ലഭിച്ചത്.
