അലനല്ലൂര്‍: ഉണ്ണിയാല്‍ – എടത്തനാട്ടുകര റോഡില്‍ ടാറിങ് പ്രവര്‍ ത്തികള്‍ ആരംഭിച്ചു. ബി.എം പ്രവര്‍ത്തിയാണ് ഞായറാഴ്ച്ച നടന്നത്. മൂന്ന് ദിവസത്തിനകം ബി.സി ഉപരിതലം പുതുക്കല്‍ പൂര്‍ത്തീകരി ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് ഫണ്ടില്‍ നി ന്നും രണ്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് രണ്ട് ഭാഗമായാണ് ആറ ര കിലോമീറ്ററോളം ഭാഗം നവീകരിക്കുന്നത്.നാലു ഓവുപാലങ്ങളും പുതുതായി നിര്‍മിച്ചിട്ടുണ്ട്.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയത് പ്രതി ഷേധത്തിനിടയാക്കിയിരുന്നു പ്രവൃത്തി നടക്കുന്ന സമയങ്ങളില്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
