അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ വാ റ്റുചാരായവും 318 ലിറ്റര്‍ വാഷും കണ്ടെടുത്തു.കള്ളമല കക്കുപ്പടി ഊരിന് താഴെ ഭവാനിപ്പുഴയുടെ തീരത്ത് നിന്നാണ് ചാരായും വാഷും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.കുടത്തിലും ബാരലുകളിലുമാ യാണ് വാഷ് സൂക്ഷിച്ചിരുന്നത്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓ ഫീസര്‍ ഷനൂജ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ വിവേക്,ഡ്രൈവര്‍ അനുരാജ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. സംഭവ ത്തില്‍ അബ്കാരി നിയമപ്രകാരം കേസെടുത്തതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് അറിയിച്ചു.
