മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിന്റെ ഇനിയുള്ള സമഗ്ര വിക സനത്തിനായി പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്‍പാകെ സമര്‍ പ്പിച്ചതായി അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മണ്ഡലത്തി ന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ എം എല്‍ എ സമ ര്‍പ്പിച്ചത്.

റോഡുകള്‍,പാലങ്ങള്‍, ഉള്‍പ്പെടെ പശ്ചാത്തല വികസന സൗകര്യ വും, തൊഴിലവസരങ്ങള്‍ ലഭിക്കുന്ന സൈബര്‍ പാര്‍ക്കുകള്‍, സാങ്കേ തിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതികള്‍, കുടിവെള്ള പദ്ധ തികള്‍, വന്യജീവി ശല്യത്തില്‍ നിന്ന് കര്‍ഷകരെയും സമീപ വാസി കളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍, കായിക മേഖലയു ടെ പ്രോത്സാഹനം,ആദിവാസി പിന്നോക്ക മേഖലയുടെ ശാക്തീകര ണം, തുടങ്ങിയ എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കിയുള്ള പദ്ധ തികളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ഈ പദ്ധതി രേഖ അടിസ്ഥാനമാക്കിയായിരിക്കും ഈ കാലയളവി ലെ വികസന പ്രവര്‍ത്തനങ്ങളെന്ന് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റു വിക സന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അ തിനു പുറമേയാണ് ഈ പദ്ധതികളെന്നും എം എല്‍ എ വ്യക്തമാക്കി.

സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍, അടങ്കല്‍ തുക ലക്ഷത്തില്‍:

കണ്ണംകുണ്ട് പാലം നിര്‍മാണവും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും (5000 ലക്ഷം),മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നിര്‍മാണവും മറ്റ് അനുബന്ധ പ്രവൃത്തികളും (5000 ലക്ഷം),പാക്കുളം -കണ്ടിയൂര്‍-ജല്ലിപ്പാറ റോഡ് നവീകരണം (1500 ലക്ഷം),ആലുങ്കല്‍ -കൊമ്പങ്കല്‍-ഓലപ്പാറ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ബിഎം ആന്‍ഡ് ബിസി (350 ലക്ഷം),കുമരംപുത്തൂര്‍ -ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാ രണ പ്രവൃത്തികള്‍ ബിഎം ആന്‍ഡ് ബിസി (750ലക്ഷം),മണ്ണാര്‍ക്കാട് കോടതി കെട്ടിട സമുച്ചയം (1000 ലക്ഷം)

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പുതിയ സൈബര്‍ പാര്‍ക്ക് അനുവദിക്കു ന്നതിനായുള്ള പ്രാരംഭ നടപടികള്‍ക്ക് (1000 ലക്ഷം),മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പുതിയ പോളി ടെക്‌നിക്ക് അനുവദിക്കുന്നതിനാ യുള്ള പ്രാരംഭ നടപടികള്‍ക്ക് (500 ലക്ഷം),തച്ചനാട്ടുകര-സമഗ്ര കുടി വെള്ള പദ്ധതി രണ്ടാം ഘട്ടം (അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തു കളിലെ ജലവിതരണത്തിന്) (500 ലക്ഷം),മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം (300 ലക്ഷം),മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴില്‍ വന്യജീവി ശല്ല്യമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വേലി നിര്‍മാണം (300 ലക്ഷം), മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ സ്റ്റേഡി യം നിര്‍മാണം (500 ലക്ഷം),മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ആദിവാസി ഊരുകളുടെ നവീകരണത്തിനും വീട് നിര്‍മാണത്തിനും (2000 ലക്ഷം)

തത്തേങ്ങലം കല്ലുംപ്പെട്ടി തോടിനു കുറുകെ പാലം നിര്‍മാണം (500) ,അക്കിപ്പാടം പൂളച്ചിറ ഭാഗത്ത് നിന്നും കുന്തിപ്പുഴയ്ക്ക് കുറുകെ കൈതച്ചിറ ഭാഗത്തേക്ക് പാലം നിര്‍മാണം (600 ലക്ഷം),ഷോളയൂര്‍ പഞ്ചായത്തിലെ മേലേ സാമ്പാര്‍ക്കോട് പാലം നിര്‍മാണം (800 ല ക്ഷം),മണ്ണാര്‍ക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് നവീകരണം (200 ലക്ഷം),മണ്ണാര്‍ക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് നവീകരണം (200 ലക്ഷം),അട്ടപ്പാടിയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ കെട്ടിട നിര്‍ മാണം (600ലക്ഷം),കണ്ടമംഗലം-കുന്തിപ്പാടം ഇരട്ടവാരി റോഡിന്റെ പ്രവൃത്തികള്‍ ബിഎം ആന്‍ഡ് ബിസി,പാലം നിര്‍മാണം (750 ലക്ഷം).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!