പാലക്കാട്: ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിക്ക് ഇന്ത്യന്‍ തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള അവാര്‍ഡ്.2021 ല്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി യിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാന ത്തെ പൊതു വിഭാഗത്തില്‍ വരുന്ന മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് കാറ്റഗറിയിലാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 200 ല്‍ താഴെ അസം ബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഒരു ജില്ലാ തെരഞ്ഞെടുപ്പ് ഉ ദ്യോഗസ്ഥന്‍- ജില്ലാ കലക്ടര്‍ക്കും, പോലീസ് സൂപ്രണ്ടിനും മാത്രമാണ് മികച്ച തെരഞ്ഞെടുപ്പ് നടത്തിപ്പ് ഇനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അ വാര്‍ഡ് നല്‍കുന്നത്.കേരളത്തില്‍ നിന്ന് ഇത്തവണ പാലക്കാട് ജില്ല കലക്ടര്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഏറ്റവും മികച്ച ഇലക്ഷന്‍ നടത്തിപ്പി നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവാര്‍ഡിന് പാലക്കാട് ജില്ലാ കല ക്ടറായ മൃണ്മയി ജോഷിയും, പശ്ചിമ ബംഗാളിലെ ഹൗറാ ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ മുക്ത ആര്യയും മാത്രമാണ് തെരഞ്ഞെ ടുക്കപ്പെട്ടിട്ടുള്ളത്. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 നു ന്യൂഡല്‍ഹിയിലെ ചാണക്യപുരി, അശോക ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ക്യാഷ് അവാര്‍ഡും, ഫലകവും, പുരസ്‌കാരവും അട ങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങും.

ഐ.എ.എസ്2013 ബാച്ചായ ജില്ല കലക്ടര്‍ മൃണ്മയി ജോഷി 2021 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജനുവരി 21 നാണ് കേരള ത്തിലെ ഏറ്റവും വലിയ ജില്ലയുടെ കലക്ടറായി ചുമതല യേറ്റത്.ജില്ലാ കലക്ടറായി ആദ്യമായി നിയമിക്കപ്പെട്ട ശേഷം ഏറ്റെടുത്ത പ്രധാന ദൗത്യമായിരുന്നു പൊതുതെരഞ്ഞെടുപ്പ്. മാവോയിസ്‌റ് ഭീഷണി നിലനില്‍ക്കുന്ന അട്ടപ്പാടി മേഖലയും അതുപോലെ കേരളത്തിന്റെ പ്രവേശന കവാടമായ വാളയാര്‍ ഉള്‍പ്പെടെ ഒന്‍പത് വിവിധ ചെക്ക്‌ പോസ്റ്റുകളും ഉള്‍പ്പെടുന്ന പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രശ്‌ ന രഹിതമായി നടത്തിയതും പരിഗണിക്കപ്പെട്ടു. പാലക്കാട് ഇലക്ഷ ന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തില്‍ ജില്ല കല ക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!