മണ്ണാര്‍ക്കാട്: ശബരി ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയെ അന്യായ മായി സസ്‌പെന്റ് ചെയത നടപടിയില്‍ നിന്ന് മാനേജ്മെന്റ് പിന്‍ മാറണമെന്ന് കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ 18 നാണ് ഒരു വര്‍ഷം മാത്രം സര്‍വീസ് ശേഷി ക്കുന്ന അധ്യാപികയെ അകാരണമായി സസ്‌പെന്റ് ചെയ്തത്. ഇവര്‍ പ്രധാനാധ്യാപിക ആയതിന് ശേഷം എസ്.എസ്.എല്‍.സി പരീക്ഷ യില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ സ്‌കൂളിന് കഴിഞ്ഞി ട്ടുണ്ട്. വളരെ ചിട്ടയായി പ്രവര്‍ത്തിച്ച് വരുന്ന വിദ്യാലയത്തിന്റെയും ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സല്‍പേരിനും കളങ്കമുണ്ടാക്കുന്ന നടപടിയാണിത്.
ചില സ്ഥാപിത താല്‍പര്യക്കാരുടെ ഇംഗിതത്തിന് വഴങ്ങാത്തതി ന്റെ പേരില്‍ അധ്യാപികയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീ ക്കം അപലപനീമാണെന്നും അത് അനുവദിക്കുകയില്ലെന്നും ഭാര വാഹികള്‍ വ്യക്തമാക്കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഉത്തരവ് ഉണ്ടായിട്ടും നടപ്പാ ക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി. നൗഷാദ് ബാബു അദ്ധ്യക്ഷത വഹി ച്ചു. ജി രാജലക്ഷ്മി, എം വിജയ രാഘവന്‍, പി കെ അബ്ബാസ്, ജാസ്മിന്‍ കബീര്‍, ബിജു ജോസ്, ഹബീബുള്ള അന്‍സാരി, മനോജ് ചന്ദ്രന്‍, ആര്‍ ജയമോഹന്‍, ജേക്കബ് മത്തായി, സജീവ് ജോര്‍ജ്,ഷിജി റോയ്, നൗഫ ല്‍ താളിയില്‍ ,യു കെ ബഷീര്‍, ബിന്ദു പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
