മണ്ണാര്‍ക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രതിരോധ മരുന്നുകള്‍, നല്ല ഭക്ഷണ ശീലങ്ങള്‍, യോഗയും,പ്രാണായാമം എന്നിവയിലൂടെ കോ വിഡ് ബാധിച്ചവര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികി ത്സ ഉറപ്പാക്കുന്നു. ആയുര്‍വേദ ഡിസ്പെന്‍സറികളിലൂടെയും ഏഴ് ആശുപത്രികള്‍ വഴിയാണ് സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കു ന്നത്. ആയുര്‍രക്ഷാ ടാസ്‌ക്ഫോഴ്സ് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാ പനങ്ങളിലും നിലവിലുണ്ട്. മരുന്നുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് അടുത്തുള്ള ആയുര്‍വേദ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെ ന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിബു അറിയിച്ചു.
