മണ്ണാര്‍ക്കാട്:സമഗ്ര ശിക്ഷ കേരളയുടെയും മണ്ണാര്‍ക്കാട് ബി.ആര്‍. സിയുടെ നേതൃത്വത്തില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാ ജി ഹൈസ്‌കൂളില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
പഞ്ചായത്ത് പരിധിയില്‍ വരുന്ന പൊതുവിദ്യാലയങ്ങളിലെ പ്രത്യേ ക പരിഗണന ആവശ്യമുള്ള മുഴുവന്‍ ഭിന്നശേഷികുട്ടികള്‍ക്കും സ് പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ സേവനം,വിവിധ കാറ്റഗറി ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പഠനോപകരണങ്ങളു ടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അക്കാദമിക പിന്തുണ,ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്ക് അക്കാ ദമി കവും നൈപുണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതിനായുള്ള രക്ഷാകര്‍തൃ ശാക്തീകരണം തുടങ്ങിയവ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ മുഖേന നടപ്പാക്കും.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം കെ.ടി.അ ബ്ദുള്ള അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,പ്രധാനാധ്യാപിക എ.രമ ണി,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,റഷീദ് കല്ലടി, പി.ശ്യാമപ്രസാദ്,ഹമീദ് കൊമ്പത്ത്,സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ എം.സുലോചന, സരി ത പങ്കെടുത്തു.
