മണ്ണാര്‍ക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സി ന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പ ങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വ രെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍ പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കു ന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala. gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 നമ്പ റിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു. രജി സ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്ക പ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവ രങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേ ളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളി ല്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അ ഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!